Image

ഇന്ത്യയുടെ ദുരന്ത നിവാരണ മേധാവിക്കു  യുഎന്നിൽ ഉന്നത പദവിയിൽ നിയമനം (പിപിഎം) 

Published on 28 March, 2024
ഇന്ത്യയുടെ ദുരന്ത നിവാരണ മേധാവിക്കു  യുഎന്നിൽ ഉന്നത പദവിയിൽ നിയമനം (പിപിഎം) 

ഇന്ത്യൻ ദുരന്ത നിവാരണ അതോറിട്ടിയുടെ (എൻ ഡി എം എ) മേധാവി കമൽ കിഷോറിനെ യുഎന്നിൽ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിച്ചു. മഹാവിപത്തുകളുടെ സാധ്യത തടയാനുളള വകുപ്പിന്റെ ചുമതല തന്നെയാണ് അദ്ദേഹത്തിനു ലഭിക്കുന്നത്.  

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസിന്റെ വക്താവ് സ്റ്റെഫാൻ ഡുറാജിക് പറഞ്ഞു: "മഹാവിപത്തുകൾ തടയാനുള്ള ശ്രമങ്ങളിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്താണ് കിഷോർ കൊണ്ടു വരുന്നത്." 

ഗവൺമെന്റിലും യുഎന്നിലും സിവിൽ സൊസൈറ്റി സംഘടനകളിലും പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനുണ്ടെന്നു ഡുറാജിക് ചൂണ്ടിക്കാട്ടി. 

മഹാവിപത്തുകൾ തടയാനുള്ള ജനീവ ആസ്ഥാനമായ യുഎൻ ഓഫിസ് യുഎൻഡിആർആറിന്റെ മേധാവി കൂടി ആയിരിക്കും കിഷോർ. ആ നിലയ്ക്കു അദ്ദേഹം സെക്രട്ടറി പ്രത്യേക പ്രതിനിധിയും ആയിരിക്കും. 

ജപ്പാനിലെ മാമി മിസുതോറി ഒഴിയുന്ന സ്‌ഥാനത്തേക്കാണ് കിഷോർ എത്തുന്നത്. 
 
എൻ ഡി എം എയിൽ ഗവൺമെന്റ് സെക്രട്ടറിയുടെ റാങ്കോടെ 2015ലാണ് കിഷോർ ചേർന്നത്. 

റൂർക്കി ഐ ഐ ടിയിൽ നിന്നു ആർക്കിടെക്ച്ചറിൽ ബിരുദമെടുത്ത കിഷോർ ബാങ്കോക് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു അർബൻ പ്ലാനിങ്ങിൽ മാസ്റ്റേഴ്സും എടുത്തു. 

India's NDMA chief named to top UN job 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക