Image

ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ പെസഹാ വ്യാഴാഴ്ച ശുശ്രൂഷ : ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും

ജീമോന്‍ റാന്നി Published on 28 March, 2024
ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ പെസഹാ വ്യാഴാഴ്ച ശുശ്രൂഷ : ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും

ഹൂസ്റ്റണ്‍:  മാര്‍ച്ച് 28 നു വ്യാഴാഴ്ച ട്രിനിറ്റി മാര്‍ത്തോമാ ദേവലായതില്‍ നടക്കുന്ന പെസഹാ വ്യാഴാഴ്ച ശുശ്രൂഷകള്‍ക്ക് മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ ഡോ .ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ മുഖ്യ കാര്‍മികത്വം വഹിക്കും. വൈകുന്നേരം ആറരക്ക് ശുശ്രൂഷകള്‍ ആരംഭിയ്ക്കും.7 മണിക്ക് വിശുദ്ധ കുര്‍ബാന (ഇംഗ്ലീഷ് ) ആരംഭിക്കും.    

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബുധനാഴ്ച എത്തിയ അഭിവന്ദ്യ തിരുമേനി ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ നടന്ന വിശുദ്ധകുര്ബാനയ്ക്ക് നേതൃത്വം നല്‍കി. സഭയുടെ പൂര്‍ണ അംഗത്വത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി നിരവധി കുട്ടികള്‍ തിരുമേനിയില്‍ നിന്ന് ആദ്യ കുര്‍ബാന സ്വീകരിച്ചു. വെള്ളിയാഴ്ച നോര്‍ത്ത് ഹൂസ്റ്റണിലുള്ള സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും.    

ജനുവരി മാസം ചുമതലയേറ്റ ശേഷം ഭദ്രാസന എപ്പിസ്‌കോപ്പ എന്ന നിലയില്‍ തിരുമേനിയുടെ ആദ്യ ഹൂസ്റ്റണ്‍ സന്ദര്‍ശനമാണിത്. ബുധനാഴ്ച രാവിലെ ഹൂസ്റ്റണിലെ ഹോബി വിമാനത്താവളത്തില്‍ എത്തിയ തിരുമേനിയ്ക്ക് റവ. സാം.കെ. ഈശോ, റവ. ഈപ്പന്‍ വര്ഗീസ്, റവ. സോനു വര്ഗീസ്, റവ.സന്തോഷ് തോമസ്,  റവ ജീവന്‍ ജോണ്‍. ട്രിനിറ്റി ഇടവക ഭാരവാഹികളായ  ടി.എ.. മാത്യു. തോമസ് മാത്യു (ജീമോന്‍), ജോര്‍ജ് സി പുളിന്തിട്ട, ഷാജന്‍ ജോര്‍ജ്, ജോര്‍ജ് ശാമുവേല്‍, ജോജി ജേക്കബ്, രാജന്‍ ഗീവര്ഗീസ്, ഇമ്മാനുവേല്‍ ഇടവക ഭാരവാഹികളായ മാത്യു.ടി. സ്‌കറിയ, പി.എം ജേക്കബ്, ജോയ്. എന്‍.ശാമുവേല്‍, ജോണി എം മാത്യു തുടങ്ങിയവര്‍ ചേര്‍ന്ന് ഊഷമള സ്വീകരണം നല്‍കി.    
              .
അഖില കേരള ബാലജന സഖ്യത്തിലൂടെ ചെറുപ്പത്തില്‍ തന്നെ പൊതുരംഗത്ത് സജീവമായിരുന്നു. സണ്‍ഡേ സ്‌കൂള്‍ സമാജം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മഹത്തായ സേവനം അനുഷ്ഠിച്ചു. സണ്ടേസ്‌കൂള്‍ സമാജത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'കുട്ടികളുടെ മാരാമണ്‍' അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെയും സംഘാടനശേഷിയുടെയും മികച്ച ഉദാഹരണമായിരുന്നു.

സഭകളുടെ ലോക കൗണ്‍സിലായ WCC (World Council of Churches)  യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.      

സഭയുടെ സോഷ്യോ പൊളിറ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍, അംഗം, സിഎംസി ലുധിയാന ഡയറക്ടര്‍ ബോര്‍ഡ്, ഷിയാറ്റ്സ് യൂണിവേഴ്സിറ്റി ഡയറക്ടര്‍ ബോര്‍ഡ്, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ ഡല്‍ഹി ഓക്സിലിയറി വൈസ് പ്രസിഡന്റ്, ധര്‍മജ്യോതി വിദ്യാപീഠത്തിന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രശംസനീയമായ നേതൃത്വം നല്‍കി.

കുട്ടികളുടെയും യുവാക്കളുടെയും സുഹൃത്ത് എന്നതിലുപരി മികച്ച വാഗ്മിയും പണ്ഡിതനുമാണ് തിരുമേനി.  കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കുമുള്ള ദൈവത്തിന്റെ നിയോഗമായി തിരുമേനി തന്റെ ആഹ്വാനം കണക്കാക്കുകയും ദൈവത്തിന്റെ കരുണയിലും സഭാംഗങ്ങളുടെ സ്‌നേഹത്തിലും ശക്തി കണ്ടെത്തുകയും ചെയ്യുന്നു. എളിമയും ചിട്ടയായ ജോലിയും ശ്രദ്ധിക്കുന്നതിനാല്‍, ആളുകളെ കൂടുതല്‍ കൂടുതല്‍ അറിയാനും അവര്‍ക്ക് എന്തെങ്കിലും നന്മ ചെയ്യാനും തിരുമേനി എപ്പോഴും തിരക്കിലാണ്. ഇടവകകളിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തിരുമേനി പ്രത്യേകം ശ്രദ്ധിക്കുന്നു.

 

ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ പെസഹാ വ്യാഴാഴ്ച ശുശ്രൂഷ : ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും
Join WhatsApp News
യേശു 2024-03-28 14:27:11
നിങ്ങൾക്ക് കുറച്ചു നേരം കൂടി ഉണർന്ന് ഇരുന്നുകൂടെ? എന്താണ് ആ ബാഗിൽ തൂക്കി പിടിച്ചിരിക്കുന്നത്? ഇത്തവണ ക്രൂശില്ലേ? പെട്ടെന്നുള്ള മരണം ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ ആലയം പ്രാർത്ഥനാലയം . അത് നിങ്ങൾ കള്ളന്മാരുടെ (?) ഗുഹ ആക്കി മാറ്റിയിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക