Image

എന്റെ മകള്‍' കോഫി മേനോൻ'; വളര്‍ത്തു നായയ്ക്ക് ജാതിപ്പേര് നല്‍കിയ നടി ഐശ്വര്യ മേനോനെ ട്രോളി സോഷ്യല്‍ മീഡിയ

Published on 04 April, 2024
എന്റെ മകള്‍' കോഫി മേനോൻ'; വളര്‍ത്തു നായയ്ക്ക് ജാതിപ്പേര് നല്‍കിയ നടി ഐശ്വര്യ മേനോനെ ട്രോളി സോഷ്യല്‍ മീഡിയ

ർത്തുപട്ടിക്ക് പേരില്‍ മേനോൻ നല്‍കി നടി ഐശ്വര്യ മേനോനെ ട്രോളി സോഷ്ല്‍ മീഡിയ. കഴിഞ്ഞ ദിവസം ഐശ്വര്യ തന്റെ വളർത്തു നായയ്ക്ക് ഒത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

'എന്റെ മകള്‍ കോഫിമേനോനെ താലോലിക്കുന്നതാണ് എന്റെ തെറാപ്പി' എന്നാണ് താരം ചിത്രത്തിന് നല്‍കിയ ക്യാപ്ഷൻ. ഇതിന് പിന്നാലെയാണ് താരത്തെ ട്രോളി സോഷ്യല്‍ മീഡിയ എത്തിയത്.

വളർത്തു നായയുടെ പേരിന് കൂടെ ജാതിപ്പേര് ഇട്ടതിലുള്ള പ്രതിഷേധവും നിരവധി പേർ പോസ്റ്റിന് താഴെ രേഖപ്പെടുത്തുന്നുണ്ട്. ഉന്നത കുലജാതനായ പട്ടി, മേനോൻ എന്നത് പട്ടി പഠിച്ചു വാങ്ങിയ ഡിഗ്രി ആണോ തുടങ്ങി നിരവധിയ കമന്റുകളാണ് പോസ്റ്റ്‌ന് താഴെ പ്രത്യക്ഷപ്പെടുന്നത്.

2018 ല്‍ റിലീസായ തമിഴ് പടം എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മേനോൻ ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസില്‍ നായകനായ കോമഡി ചിത്രം 'മണ്‍സൂണ്‍ മാഗോസില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക