തൃശ്ശൂർ: തൃശ്ശൂർ സാംസ്കാരിക അക്കാദമിയുടെ സാഹിത്യ സദസ്സിൽ സാഹിത്യകാരി ചിത്രലേഖയുടെ തോർന്ന മഴയുടെ തോറ്റം (അനുഭവo) പുസ്തക പ്രകാശനം നടക്കും. 12 ന് വൈകീട്ട് 3 ന് തൃശ്ശൂർ പ്രസ്സ് ക്ലബ് ഹാളിൽ ഡോ പി.വി കൃഷ്ണൻ നായർ പുസ്തക പ്രകാശനവും, സാഹിത്യ സദസ്സ് ഉദ്ഘാടനവും ചെയ്യും. കവി രാവുണ്ണി അദ്ധ്യക്ഷത വഹിക്കും.
വയലാർ രാമവർമ്മയുടെ മകൾ ഇന്ദുലേഖ വയലാർ പുസ്തകം സ്വീകരിക്കും. ശിവശങ്കരൻ കരവിൽ പുസ്തകാസ്വാദനവും സാംസ്കാരിക അക്കാദമി പ്രസിഡൻ്റ് അഡ്വ എ.ഡി ബെന്നി പുരസ്കാര സമർപ്പണവും നടത്തും.
മോഹൻ ദാസ് പാറപ്പുറത്ത്, ബീന ബിനിൽ, ഡോ കലാമണ്ഡലം ചന്ദ്രൻ, ഡോ. ടി പ്രഭാകരൻ, സച്ചിദാനന്ദൻ വെളള ടിക്കുന്ന്, ശിവശങ്കരൻ കരവിൽ, ഉണ്ണികൃഷ്ണൻ, ചന്ദ്രൻ ഞാങ്ങാട്ടിരി, പ്രകാശൻ, നൈ ഫെബിൻ തുടങ്ങിയവർ ആശംസകൾ അറിയിക്കും.
തുടർന്ന് ചിത്രലേഖ രചിച്ച മൗനമേ എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും നടക്കും.