Image

കേരളത്തിലെ 12 സഹകരണ ബാങ്കുകളില്‍ കരുവന്നൂര്‍ മാതൃകയില്‍ ക്രമക്കേട്; ധനമന്ത്രാലയത്തിന് ഇ ഡി റിപ്പോര്‍ട്ട്

Published on 09 April, 2024
കേരളത്തിലെ 12 സഹകരണ ബാങ്കുകളില്‍ കരുവന്നൂര്‍ മാതൃകയില്‍ ക്രമക്കേട്; ധനമന്ത്രാലയത്തിന്  ഇ ഡി റിപ്പോര്‍ട്ട്

ല്‍ഹി : കേരളത്തിലെ സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച്‌ ധനമന്ത്രാലയത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കി ഇ ഡി.

വലിയ സാമ്ബത്തിക ക്രമക്കേട് നടന്ന 12 ബാങ്കുകളുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതിന് സമാനമായ രീതിയിലുളള സാമ്ബത്തിക ക്രമക്കേട് നടന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. അയ്യന്തോള്‍, തുമ്ബൂര്‍, നടക്കല്‍, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂര്‍, മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കുകള്‍, ബിഎസ്‌എന്‍എല്‍ എന്‍ജിനിയേഴ്‌സ് സഹകരണ ബാങ്ക്, കോന്നി റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ ക്രമക്കേട് നടന്നുവെന്നാണ് ഇഡി റിപ്പോര്‍ട്ട്.

ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിനാണ് വിവരങ്ങള്‍ കൈമാറിയത്. വായ്പ നല്‍കുന്നതില്‍ വലിയ ക്രമക്കേടാണ് നടന്നത്. അംഗങ്ങളല്ലാത്തവര്‍ക്ക് വലിയ തുക വായ്പ നല്‍കിയിട്ടുണ്ട്. സഹകരണ നിയമങ്ങള്‍ പാലിക്കാതെ അംഗങ്ങളല്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു. ഓഡിറ്റിംഗിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക