Image

രമേശ് ചെന്നിത്തല നോവലിന്റെ പണിപ്പുരയിൽ : ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും ; തിരക്കിനിടയിലും വായന മുടക്കില്ല

Published on 09 April, 2024
രമേശ് ചെന്നിത്തല നോവലിന്റെ പണിപ്പുരയിൽ :  ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും ; തിരക്കിനിടയിലും വായന  മുടക്കില്ല

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല നോവല്‍ എഴുതുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ നോവല്‍ പൂര്‍ത്തിയാക്കുമെന്ന് മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ചെന്നിത്തല വെളിപ്പെടുത്തി.

പ്രമേയം വെളിപ്പെടുത്താനാവില്ലെന്നും രാഷ്ട്രിയമല്ല പ്രമേയമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ നോവലുകളും വായിക്കാറുണ്ട്. മലയാള എഴുത്തുകളില്‍ പുതിയതായി ഇറങ്ങിയവയില്‍ ഏറ്റവും പ്രിയം ആനന്ദ് നീലകണ്ഠന്റെ രണ്ടു പുസ്തകങ്ങളാണ്. രാവണനെ കേന്ദ്ര കഥാപാത്രമാക്കിയ ആനന്ദ് നീലകണ്ഠന്റെ 'Asura : tale of the vanquished, 'Ajaya: Rise of Kali' എന്നീ നോവലുകള്‍ ഏറെ ഇഷ്ടമായതാണ്. Asura : tale of the vanquished എന്ന പുസ്തകം വായന കഴിയുമ്ബോഴേക്കും അത്രയും നാള്‍ മനസ്സില്‍ വില്ലനായി സങ്കല്പിച്ചിരുന്ന രാവണന്‍ നായക സ്ഥാനത്തെത്തിയിരുന്നു. 

വായന  ഒഴിവാക്കിയുള്ള രാഷ്ട്രീയം അര്‍ത്ഥശൂന്യമാണ്. രാഷ്ടീയ - സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വായന അനിവാര്യമാണ്. പുതിയ അറിവുകളാണ് നമ്മെ സജീവമാക്കുന്നത്. ഒരേ സമയം രണ്ട് പുസ്തകങ്ങള്‍ വായിക്കും. ചെന്നിത്തലയുടെ വായനയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഇങ്ങനെ...

ശ്രേഷ്ഠ എന്ന പേരില്‍ സ്വന്തമായി പുസ്തക പ്രസിദ്ധീകരണ ശാലയും ചെന്നിത്തലയ്ക്കുണ്ട്.  പുസ്തക പ്രസിദ്ധീകരണശാലയുടെ ചുമതല മൂത്ത മകനാണ്.

കെ.പി.സി.സി പ്രചരണ സമിതി ചെയര്‍മാനായ ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയും ഉണ്ട്. ഈ തിരക്കുകള്‍ക്കിടയിലും പുസ്തക വായന ചെന്നിത്തല മുടക്കാറില്ല. അതിനിടയിലാണ് നോവല്‍ എഴുത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക