Image

കൃഷിയിടത്തില്‍ കുഴഞ്ഞ് വീണ് കര്‍ഷകന്‍ മരിച്ചു, സൂര്യാഘാതം മൂലമെന്ന് സംശയം

Published on 09 April, 2024
 കൃഷിയിടത്തില്‍ കുഴഞ്ഞ് വീണ് കര്‍ഷകന്‍ മരിച്ചു, സൂര്യാഘാതം മൂലമെന്ന് സംശയം

കൊല്ലം കൃഷിയിടത്തില്‍ കുഴഞ്ഞ് വീണ് കര്‍ഷകന്‍ മരിച്ചു, കുന്നിക്കോട് തെങ്ങുവിള വീട്ടില്‍ ബിജുലാല്‍ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു 12.30നു വീടിനു സമീപത്തെ പുരയിടത്തിലാണ് സംഭവം. കൃഷിയിടത്തില്‍ പോകുകയാണെന്നും പറഞ്ഞു വീട്ടില്‍നിന്നും പോയ ബിജുലാലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കൃഷിയിടത്തില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടത്.

ശരീരത്തില്‍ പുറം ഭാഗത്തും കൈയുടെ വശങ്ങളിലും വയര്‍ ഭാഗത്തും പൊള്ളിയ നിലയില്‍ തൊലി അടര്‍ന്നിരിക്കുകയായിരുന്നു. ശരീരത്തില്‍ അതിഭയങ്കരമായി, തിളയ്ക്കുന്ന വെള്ളത്തിന്റെ ചൂട് പോലെ ചൂടും ബഹിര്‍ഗമിക്കുന്നുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഭാര്യ: ചിഞ്ചു. മക്കള്‍: അമൃത. അമിത

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക