Image

പൊലീസുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Published on 09 April, 2024
പൊലീസുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. . തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേർക്കായി അന്വേഷണം ആരംഭിച്ചു.ഇവർ ഒളിവിലാണെന്നാണ് വിവരം.

ഇന്നലെ രാത്രിയാണ് ഫോർട്ട് പൊലീസ് സ്റ്റേഷനിലെ സിജു തോമസ് എന്ന പൊലീസുകാരനെ സംഘം ചേർന്ന് ആക്രമിച്ചത്. ചാല മാർക്കറ്റിനുള്ളിൽ വെച്ച് ഒരുസംഘം കൂട്ടം ചേർന്ന് സിജുവിനെ മർദിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ സിജു തോമസ് ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരി മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക