Image

ഹേമമാലിനിക്കെതിരായ പരാമര്‍ശം: നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; അവർ ഞങ്ങളുടെ മരുമകള്‍: എന്നും ബഹുമാനമെന്ന് സുര്‍ജേവാല

Published on 09 April, 2024
ഹേമമാലിനിക്കെതിരായ  പരാമര്‍ശം:  നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; അവർ ഞങ്ങളുടെ മരുമകള്‍: എന്നും ബഹുമാനമെന്ന് സുര്‍ജേവാല

ന്യൂഡല്‍ഹി: ബിജെപി എംപി ഹേമമാലിനിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സുര്‍ജേവാലക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹേമമാലിനിയെ പോലുള്ളവര്‍ക്ക് എം പി സ്ഥാനം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുര്‍ജെവാല നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

എന്തിനാണ് ജനങ്ങള്‍ എംപിയെയും എംഎല്‍എ യും തെരഞ്ഞെടുക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം ചൂണ്ടികാണിക്കാനാണ്. അല്ലാതെ ഹേമമാലിനിയെ പോലെ 'നക്കാന്‍' വേണ്ടി അല്ല തെരഞ്ഞെടുത്തത് എന്നായിരുന്നു സുര്‍ജേവാലയുടെ പരാമര്‍ശം. സുര്‍ജേവാലയുടെ ഈ പരാമര്‍ശത്തിനെതിരെയാണ് ഇപ്പോള്‍ ബിജെപി നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ ബിജെപി ഇത് തെറ്റായി വ്യാഖ്യാനിച്ച വീഡിയോയിലെ ചില ഭാഗങ്ങള്‍ മാത്രം പ്രചരിപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയുടെ പ്രതികരണം. ഹേമമാലിനിയോട് എന്നും ബഹുമാനം മാത്രമാണ് ഉള്ളതെന്നും പ്രധാന രാഷ്ട്രീയ നേതാവ് ധര്‍മേന്ദ്രയെ കല്യാണം കഴിച്ച ഹേമമാലിനി ഞങ്ങളുടെ മരുമകള്‍ ആണെന്നും സുര്‍ജേവാല പറഞ്ഞു.

Join WhatsApp News
Victor 2024-04-09 22:17:32
പ്രധാന രാഷ്ട്രീയ നേതാവ് ധര്‍മേന്ദ്രയെ കല്യാണം കഴിച്ച ഹേമമാലിനി ഞങ്ങളുടെ മരുമകള്‍ ആണെന്നും സുര്‍ജേവാല പറഞ്ഞു. Any idea or meaning????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക