Image

കൊടുങ്ങല്ലൂര്‍ ഭരണിക്കെത്തിയ യുവാവ് ബസിനുമുകളില്‍ നിന്നും വീണു മരിച്ചു

Published on 10 April, 2024
കൊടുങ്ങല്ലൂര്‍ ഭരണിക്കെത്തിയ  യുവാവ്  ബസിനുമുകളില്‍ നിന്നും വീണു മരിച്ചു
കൊടുങ്ങല്ലൂർ: ഭരണി മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ഊട്ടി സ്വദേശിയായ യുവാവ് ബസിനു മുകളില്‍നിന്ന് വീണ് മരിച്ചു.
ഊട്ടി വഞ്ചിയൂർ സ്വദേശി മനീഷ് കുമാറാണ് (27) മരിച്ചത്.

ഇന്നലെ പുലർച്ചെ മൂന്നോടെ കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിലാണ് സംഭവം. തമിഴ്നാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പം എത്തിയ യുവാവ് ബൈപ്പാസില്‍ പാർക്ക് ചെയ്തിരുന്ന ഇവരുടെ ബസിനു മുകളില്‍ കിടന്നുറങ്ങുകയായിരുന്നു.

രാത്രി ഉറക്കത്തിനിടയില്‍ ബസിനുമുകളില്‍നിന്ന് ഉരുണ്ട് റോഡിലേയ്ക്കു വീഴുകയായിരുന്നുവെന്ന് പറയുന്നു. ഉടനെ കൂടെയുണ്ടായിരുന്നവർ മനീഷ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക