Image

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു: അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കള്‍

Published on 10 April, 2024
പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്കിടെ  യുവതി മരിച്ചു: അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കള്‍

തൃശ്ശൂര്‍: പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.

ഒന്‍പത് ദിവസം മുന്‍പ് പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്തിയത്. ചാലക്കുടിയിലെ പാലസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അനസ്‌തേഷ്യ നല്‍കിയതിലെ അപാകമാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നീതുവിന് മറ്റു രണ്ട് കുട്ടികൾ കൂടിയുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക