Image

"ഒരു വീട് ഒരു റോസ്'' പദ്ധതിക്ക് തുടക്കം

ലിന്‍സ് താന്നിച്ചുവട്ടില്‍ പി.ആര്‍.ഓ. Published on 13 April, 2024
"ഒരു വീട് ഒരു റോസ്'' പദ്ധതിക്ക് തുടക്കം

ബെന്‍സന്‍വില്‍ തിരുഹൃദയ ഫൊറോനാ ദേവാലയപരിസരത്തെ മനോഹരമായി പൂവണിയിക്കാന്‍ ''ഒരു വീട് ഒരു റോസ്''പദ്ധതിക്ക് ഇടവകയില്‍ തുടക്കമായി. ഇടവകയുടെ അസി.വികാരി ഫാ.ബിന്‍സ് ചേത്തലില്‍ ആദ്യ റോസത്തൈ ട്രസ്റ്റി കോര്‍ഡിനേറ്റര്‍ തോമസ്സ് നെടുവാമ്പുഴയ്ക്ക് നല്കികൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.ഇടവകയിലെ എല്ലാ ഭവനങ്ങളും അവരുടെ കൃതജ്ഞതാസമര്‍പ്പണമായി ദേവാലയത്തോടു ചേര്‍ന്ന് അവര്‍ ആഗ്രഹിക്കുന്നിടത്ത് ഒരു റോസത്തൈ നട്ട് ഈ പദ്ധതിയില്‍ പങ്കുകാരാകുന്നു. തിരുഹൃദയ ദേവാലയപരിസരം മനോഹരമായി സൂക്ഷിച്ച് സുന്ദരമാക്കുകവഴി ഇടവക ദേവാലയത്തോടുള്ള സ്‌നേഹപ്രകടനമാണ് എന്നും തന്റെ ഇടവക ദൈവാലയത്തെ അഭിമാനപൂര്‍വ്വം ചേര്‍ത്ത് പിടിക്കലാണ് ഈ പദ്ധതി എന്നും പള്ളിമേടയുടെ ആദ്യ റോസത്തൈ നല്‍കി, പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഫാ.ബിന്‍സ് ചേത്തലില്‍ പറഞ്ഞു. രണ്ട് ആഴ്ചയ്ക്ക് ഉള്ളില്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക