Image

അനില്‍ ആന്റണി പിതൃനിന്ദ നടത്തിയവൻ : യൂദാസിന്റെ പുതിയ അവതാരം; എം എം ഹസൻ

Published on 13 April, 2024
അനില്‍ ആന്റണി പിതൃനിന്ദ നടത്തിയവൻ : യൂദാസിന്റെ പുതിയ അവതാരം; എം എം ഹസൻ

തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണിയെ രൂക്ഷമായി വിമർശിച്ച്‌ കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ.

അനില്‍ ആന്റണി പിതൃനിന്ദ നടത്തിയവനാണെന്നും യൂദാസിന്റെ പുതിയ അവതാരമാണെന്നുമാണ് എംഎം ഹസന്റെ വിമർശനം. അനില്‍ പത്തനംതിട്ടയില്‍ ജയിച്ചാല്‍ കാക്ക മലർന്നു പറക്കുമെന്നും കെട്ടിവെച്ച കാശ് കിട്ടുമോ എന്ന് കണ്ടറിയണമെന്നും ഹസൻ പരിഹസിച്ചു. മാതാപിതാ ഗുരു ദൈവം എന്ന ഭാരതസംസ്‌കാരം പേറുന്ന ബിജെപി പ്രവർത്തകർ അനില്‍ ആന്റണിക്ക് വോട്ടുചെയ്യില്ലെന്നും ഹസൻ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല എന്ന് എം എം ഹസൻ വിശദമാക്കി. ചിഹ്നം മാത്രമായിരിക്കും ഉപയോഗിക്കുക. ആ തീരുമാനത്തിലേക്ക് എത്തിയ സാഹചര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനാവില്ലെന്നും മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ പതാകകള്‍ ഉപയോഗിക്കാമെന്നും ഹസൻ വ്യക്തമാക്കി.

Join WhatsApp News
Victor 2024-04-13 18:32:47
നാനൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു: രാജസ്ഥാൻ കോണ്‍ഗ്രസിന് വൻ തിരിച്ചടി. Read more: https://emalayalee.com/vartha/ 312614#google_vignette
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക