Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലേറ്; ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് പരിക്ക്

Published on 13 April, 2024
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലേറ്;  ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് പരിക്ക്

അമരാവദി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ കല്ലേറ്. വിജയവാഡയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി നടത്തിയ റോഡ് ഷോയ്ക്കിടെയായിരുന്നു ആക്രമണം. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നു.

ആക്രമണത്തിൽ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തലയ്ക്ക് പരിക്കേറ്റു. എന്നാൽ മുറിവ് ​ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. യാത്ര  പുനരാംഭിച്ചു. ആക്രമണത്തിന് പിന്നില്‍ ടിഡിപി എന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക