Image

315 കോടി രൂപയുടെ അഴിമതി; മേഘ എഞ്ചിനിയറിങ്ങിനെതിരെ കേസെടുത്ത് സി.ബി.ഐ

Published on 14 April, 2024
315 കോടി രൂപയുടെ അഴിമതി; മേഘ എഞ്ചിനിയറിങ്ങിനെതിരെ കേസെടുത്ത് സി.ബി.ഐ

ന്യൂഡല്‍ഹി:എൻ.ഐ.എസ്.പി പദ്ധതിയുടെ മറവില്‍ 315 കോടി രൂപയുടെ അഴിമതി നടത്തിയ കേസില്‍ വിവാദ കമ്ബനിയായ മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനും സ്റ്റീല്‍ മന്ത്രാലയത്തിലെ എട്ട് ഉദ്യോഗസ്ഥർക്കും എതിരെ കേസെടുത്ത് സിബിഐ.

എൻഎംഡിസി അയണ്‍ ആൻഡ് സ്റ്റീല്‍ പ്ലാൻ്റിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് മേഘാ എഞ്ചിനീറിംഗ് & ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്. ബി.ജെ.പിക്കും ബി.ആർ.എസി നും ഏറ്റവും ഇലക്ടറല്‍ ബോണ്ട് സംഭാവന ചെയ്ത സ്ഥാപനമാണ് മേഘ.കോണ്‍ഗ്രസിനും ഇലക്ടറല്‍ ബോണ്ട് വഴി വൻ തോതില്‍ സംഭാവന നല്‍കിയിട്ടുണ്ട്.

ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രിയ പാർട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ കമ്ബനികളിലൊന്നാണ് മേഘ എഞ്ചിനീയറിങ്.

2019 ല്‍ ഒക്ടോബർ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ കമ്ബനി ആസ്ഥാനത്ത് റെയ്ഡ് നടന്നിരുന്നു. 2019 മുതല്‍ 2023 വരെ 980 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് പിന്നീട് കമ്ബനി വാങ്ങിക്കൂട്ടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക