Image

പൊൻകണിയൊരുക്കി മലയാളികള്‍; ഇന്ന് വിഷു

Published on 14 April, 2024
പൊൻകണിയൊരുക്കി മലയാളികള്‍;  ഇന്ന് വിഷു

കോഴിക്കോട്: നല്ല നാളെയിലേക്ക് ഐശ്വര്യത്തിന്റെ കണികണ്ടുണർന്ന് മലയാളികള്‍. സമൃദ്ധിയുടെ നിറകാഴ്ചയിലേക്ക്  മലയാളിക്കിന്ന് വിഷു.

ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമൊപ്പം കാർഷികോത്സവം കൂടിയാണ് വിഷു. കണി കണ്ടും പടക്കം പൊട്ടിച്ചും ആഘോഷമാക്കുകയാണ് മലയാളികള്‍.

വിഷുവിന്റെ വരവറിയിച്ച്‌ കണിക്കൊന്ന  പൂത്തു.  നേരം പുലരും മുന്നേ കണികാണനായി ഓട്ടുരുളിയില്‍ ഒരുക്കിയ സമൃദ്ധിയുടെ കാഴ്ച. കൃഷ്ണ വിഗ്രഹവും കണിവെള്ളരിയും കണിക്കൊന്നയും കാർഷിക വിളകളും. വാല്‍കണ്ണാടിയും നാളികേരവും ചക്കയും മാങ്ങയും.

കുഞ്ഞുകൈകളിലേക്ക് സന്തോഷം പകർന്ന് കൈനീട്ടം. പടക്കവും പൂത്തിരിയുമടക്കം ന്യൂജെൻ ഐറ്റങ്ങള്‍ വീട്ടുമുറ്റങ്ങളില്‍ വർണ്ണം വിടർത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക