Image

ട്രെയിനില്‍ നിന്ന് വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം: അപകടം വിഷു അവധിക്ക് നാട്ടിലേക്കുള്ള യാത്രയിൽ

Published on 14 April, 2024
ട്രെയിനില്‍ നിന്ന് വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം:   അപകടം   വിഷു അവധിക്ക് നാട്ടിലേക്കുള്ള യാത്രയിൽ

തൃശൂർ: ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ നിന്നു വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ മലേശമംഗംലം കോട്ടാട്ടുകുന്ന്‌ സ്വദേശി നിധിൻ (കുട്ടു-26) മരിച്ചു.

പാലക്കാട് ലക്കിടി മണ്‍പറമ്ബില്‍ രഞ്ജിത്ത് (33) ട്രെയിനില്‍ നിന്ന് വീണപ്പോള്‍ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ സേലത്തിനു സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സേലത്തിനടുത്തു സോളാർപേട്ട സ്റ്റേഷനു സമീപം വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. വിഷു അവധിക്ക് നാട്ടിലേക്കു വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. സംസ്കാരം ഇന്നു പാമ്ബാടി പൊതു ശ്മശാനത്തില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക