Image

പ്രളയത്തില്‍ ഭൂമിയിലെ മനുഷ്യരെല്ലാം മരണപ്പെടും, അതിന് മുൻപ് അന്യഗ്രഹ ജീവിതം നേടണം : അരുണാചൽ മലയാളികളുടെ മരണത്തിൽ മറ്റാര്‍ക്കും പങ്കില്ല

Published on 14 April, 2024
പ്രളയത്തില്‍ ഭൂമിയിലെ മനുഷ്യരെല്ലാം  മരണപ്പെടും, അതിന് മുൻപ്   അന്യഗ്രഹ ജീവിതം നേടണം : അരുണാചൽ മലയാളികളുടെ മരണത്തിൽ  മറ്റാര്‍ക്കും പങ്കില്ല

തിരുവനന്തപുരം : പ്രളയത്തിന് മുൻപേ അന്യഗൃഹത്തിലെത്താനായിരുന്നു നവീൻ – ദേവി ദമ്പതികളുടെയും സുഹൃത്ത് ആര്യയുടെയും മരണമെന്ന് പോലീസ്. അരുണാചൽ പ്രദേശിലെ മലയാളികളുടെ ദുരൂഹ മരണത്തിൽ അന്വേഷണം അന്തിമ നിഗമനത്തിലെത്തിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ നിധിൻ രാജ് മാധ്യങ്ങളോട് പറഞ്ഞു.

പ്രളയത്തില്‍ ഭൂമിയിലെ എല്ലാ മനുഷ്യരും മരണപ്പെടുമെന്നുമായിരുന്നു ഇവരുടെ വിചിത്ര വിശ്വാസം. പ്രളയത്തില്‍ ഭൂമി നശിക്കുമെന്നും അതിന് മുന്‍പ് അന്യഗ്രഹ ജീവിതം നേടണമെന്നുമാണ് മൂവരും വിശ്വസിച്ചിരുന്നത്. ഇതിനായാണ് ഇവര്‍ മരണം തിരഞ്ഞെടുത്തതെന്നും പൊലീസ് പറയുന്നു.  അരുണാചല്‍ പോലെ സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലുള്ള സ്ഥലത്തുവെച്ച്‌ മരണപ്പെട്ടാല്‍ വേഗത്തില്‍ അന്യഗ്രഹത്തിലെത്തുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നതായും പൊലീസ് പറയുന്നു. 

നവീനാണ് ഭാര്യ ദേവിയേയും സുഹൃത്ത് ആര്യയേയും വിചിത്ര വഴിയിലേക്ക് നയിച്ചതെന്നാണ് ഡി സി പി നിധിൻ രാജ് പറയുന്നു. 2014ലാണ് നവീൻ വിചിത്ര വിശ്വാസത്തിലേക്ക് മാറുന്നത്. മരിക്കാനുള്ള തീരുമാനവും ഇയാളുടേത് തന്നെയായിരുന്നു. ഉയർന്ന പ്രദേശത്തുവച്ച് മരിച്ചാൽ വേഗം പുനർജന്മം സാദ്ധ്യമാകുമെന്ന് കരുതിയാണ് അരുണാചൽ പ്രദേശിൽവച്ച് മരിക്കാൻ തീരുമാനിച്ചത്. ഇവരുടെ മരണത്തിലോ ഇത്തരത്തിലുള്ള വിചിത്ര വിശ്വാസത്തിനോ മറ്റാർക്കും പങ്കില്ലെന്നും ഡി സി പി കൂട്ടിച്ചേർത്തു.

വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായരെ (29) നെ മാർച്ച് 27നാണ് കാണാതായത്. യുവതി അദ്ധ്യാപികയാണ്. ആര്യയുടെ വിവാഹം നടക്കാനിരിക്കെ യായിരുന്നു. കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ദേവിയെയും ഭർത്താവിനെയും കാണാനില്ലെന്ന വിവരം പൊലീസ് അറിയുന്നത്.. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. അതിനാൽ ബന്ധുക്കൾ സംശയിച്ചിരുന്നില്ല.

ആര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ യാണ് മൂവരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ പോയതെന്ന് കണ്ടെത്തുന്നത്. മാർച്ച് 27നാണ് മൂവരും അരുണാചലിലേക്ക് പോയത്. ഇറ്റാനഗറിൽ നിന്ന് 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണ് ഇവർ മുറിയെടുക്കുന്നത്. ഇവരെ പുറത്തു കാണാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചുചെ ല്ലുമ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു’ എന്ന് എഴുതിയ ആത്മഹത്യാകുറിപ്പും മുറിയിൽ നിന്നും കണ്ടെത്തി.

Join WhatsApp News
josecheripuram 2024-04-15 02:29:55
How stupid you can be ,to avoid death kill yourself!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക