Image

ഇറാന്‍ നടത്തുന്നത് സമാധാനവും സ്ഥിരതയും ഇല്ലാതാക്കുന്ന ആക്രമണങ്ങളെന്ന് ജസ്റ്റിന്‍ ട്രൂഡോ

Published on 14 April, 2024
ഇറാന്‍ നടത്തുന്നത് സമാധാനവും സ്ഥിരതയും ഇല്ലാതാക്കുന്ന ആക്രമണങ്ങളെന്ന് ജസ്റ്റിന്‍ ട്രൂഡോ

ടൊറന്റോ: മേഖലയില്‍ സമാധാനവും സ്ഥിരതയും ഇല്ലാതാക്കുന്ന ആക്രമണങ്ങളാണ് ഇറാന്‍ നടത്തന്നതെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ശനിയാഴ്ച ഇസ്രയേലിനെ ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രസ്താവന.

ഇസ്രയേലിനെതിരായ ഇറാന്‍ ആക്രമണങ്ങളെ കാനഡ അപലപിക്കുന്നു. ഈ ആക്രമണങ്ങളില്‍ നിന്ന് തങ്ങളെയും ജനങ്ങളെയും പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നതായും ട്രൂഡോ പാര്‍ലമെന്ററി പ്രസ് ഗാലറി ഡിന്നറില്‍ പറഞ്ഞു.

അതെസമയം ഇറാനെ ഉത്തരവാദിയാക്കാന്‍ കാനഡ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിയേര്‍ പൊളിയേവ് പറഞ്ഞു. കൂടാതെ ടെഹ്റാന്‍ നിയന്ത്രിത തീവ്രവാദ ഗ്രൂപ്പായ ഐആര്‍ജിസിയെ കാനഡ സര്‍ക്കാര്‍ ഉടന്‍ നിരോധിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രയേലിന് കാനഡ നല്‍ക്കുന്ന പിന്തുണയ്ക്ക് കാനഡയിലെ ഇസ്രയേല്‍ അംബാസിഡര്‍ നന്ദി അറിയിച്ചു

 

Join WhatsApp News
Mr Peace 2024-04-14 22:14:52
Iran under the clergy has become a rogue nation supporting terrorist groups. So, support of majority of Arab countries are with Israel and defending them in the latest attack of Iran.
josecheripuram 2024-04-14 23:59:41
War is created by Arms manufacturing Giants, one missile coasts two million dollars, and other war equipment coasts, billions and trillions, so lives lost in front of money is despicable.
Sathyan 2024-04-16 15:51:06
Islamic extremism, communism and border disputes are common reason for war. Which war is created by Arm manufacturing companies? Our government gave billions of dollars to the Iran under the command of Ommmaaa and created the war that is the truth of the matter. So Trump is telling the truth but the news media is giving fake news favoring Islamic extremist and liberals
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക