Image

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം: ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തി എയർ ഇന്ത്യ; ഇന്ത്യക്കാർക്ക് ജാ​ഗ്രതാ നിർദ്ദേശം

Published on 14 April, 2024
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം: ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തി എയർ ഇന്ത്യ; ഇന്ത്യക്കാർക്ക് ജാ​ഗ്രതാ നിർദ്ദേശം

ന്യൂഡൽഹി:  ഇറാൻ - ഇസ്രയേൽ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ  ഇസ്രയേലിലേക്കുള്ള വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യ.  ഡൽഹിക്കും ടെൽ അവീവിനും ഇടയില്‍ നേരിട്ടുള്ള വിമാന സർവീസുകൾ തൽക്കാലം നിർത്തിവെക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്.

ഇസ്രയേലി തലസ്ഥാനമായ ടെൽ അവീവിലേക്ക് ആഴ്ചയിൽ നാല് വിമാനങ്ങളാണ് സര്‍വീസുകളാണ് നടത്തിയിരുന്നത്. ഇസ്രയേൽ - ഹമാസ് ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ 7 മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 3 നാണ് എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചത്.

ഇസ്രയേൽ- ഇറാൻ സംഘർഷ സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി. അടിയന്തിര സഹായത്തിന് 24 മണിക്കൂറും ബന്ധപ്പെടാവുന്ന എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പരും എംബസി പുറപ്പെടുവിച്ചിട്ടുണ്ട്. +972-547520711, +972-543278392 എന്നി നമ്പരുകളിലും cons1.telaviv@mea.gov.in ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. എംബസിയിൽ ഇനിയും രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി നിർദേശം നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക