Image

സംഘർഷം ഉടൻ അവസാനിപ്പിക്കണം :ഇറാൻ മിഡില്‍ ഈസ്റ്റിനെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടെന്ന് ജര്‍മനി

Published on 14 April, 2024
 സംഘർഷം ഉടൻ  അവസാനിപ്പിക്കണം :ഇറാൻ മിഡില്‍ ഈസ്റ്റിനെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടെന്ന് ജര്‍മനി
ബെർലിൻ: ഏപ്രില്‍ ഒന്നിന് സിറിയയിലെ കോണ്‍സൂലേറ്റ് ബോംബിട്ട് തകർക്കുകയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതിന് തിരിച്ചടിയായി ഇറാൻ ഇസ്രായേലിലേക്ക് നടത്തിയ മിസൈല്‍ ആക്രമണം മിഡില്‍ ഈസ്റ്റിനെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടതായി ജർമനി.

ടെഹ്‌റാൻ "ഒരു പ്രദേശത്തെ മുഴുവൻ അരാജകത്വത്തിലേക്ക് തള്ളിവിട്ടു" എന്നും ഉടൻ സംഘർഷങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞു. ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സും മധ്യപൗരസ്ത്യ മേഖലയിലെ സൈനിക മുന്നേറ്റങ്ങളെ അപലപിച്ച്‌ രംഗത്തുവന്നു. ഇസ്രായേലിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച അദ്ദേഹം, എല്ലാ കക്ഷികളോടും, പ്രത്യേകിച്ച്‌ ഇറാനോടും, കൂടുതല്‍ സംഘർഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ചൈന സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഈ പരാമർശങ്ങള്‍ നടത്തിയത്.

ശനിയാഴ്ച ഇറാൻ റവലുഷണറി ഗാർഡ് മുന്നൂറോളം ഡ്രോണുകളും മിസൈലുകളുമയച്ചായിരുന്നു ഇസ്രായേലില്‍ ആക്രണം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക