Image

പിതൃനിന്ദ പരാമര്‍ശം: പറഞ്ഞത് ആന്റണിയെ ഉദ്ദേശിച്ചല്ലെന്ന് അനില്‍; ജനം മറുപടി നൽകുമെന്ന് ഹസന്‍

Published on 14 April, 2024
പിതൃനിന്ദ പരാമര്‍ശം: പറഞ്ഞത് ആന്റണിയെ ഉദ്ദേശിച്ചല്ലെന്ന് അനില്‍;  ജനം മറുപടി നൽകുമെന്ന്  ഹസന്‍

ത്തനംതിട്ട: താന്‍ പിതൃനിന്ദ നടത്തിയെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസന് മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ അനില്‍ ആന്റണി.

കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്ന് അനില്‍ ആന്റണി പറഞ്ഞത് എ കെ ആന്റണിയെ ഉദ്ദേശിച്ചാണെന്നണ് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞത്.

എന്നാല്‍ താന്‍  പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും 80 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റ് എന്നും അനില്‍ പറഞ്ഞു. ഹസന്റേത് സംസ്‌കാരമില്ലാത്ത വാക്കുകളാണ്. അതിനു വേറെ മറുപടിയില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.

എന്നാല്‍ അനിലിന്റെ മറുപടിക്ക് പിന്നാലെ വീണ്ടും വിമര്‍ശനം ആവര്‍ത്തിച്ചുകൊണ്ട് എംഎം ഹസന്‍ രംഗത്തെത്തി. അനില്‍ ആന്റണി മറുപടി അര്‍ഹിക്കുന്നില്ലെന്നും ഇന്നലെ പറയാനുള്ളത് പറഞ്ഞുവെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു എം എം ഹസന്റെ പ്രതികരണം. സ്വന്തം അപ്പനെതിരായി പറഞ്ഞ് മതിയായപ്പോള്‍ ബാക്കി ഉള്ളവര്‍ക്കെതിരെ പറയുകയാണ് അനില്‍. പിതൃനിന്ദ കാട്ടിയ ആള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഹസന്‍ പറഞ്ഞു.

Join WhatsApp News
josecheripuram 2024-04-15 00:17:43
Politicians are Fatherless, they say something and next movement they deny what they said. There is no integrity, patriotism, or wellbeing for their voters , a group of ungrateful wretches.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക