Image

ടൂര്‍മാക്‌സ് തിരുവനന്തപുരം ഓഫീസ് ഉദ്ഘാടനം ഇന്ന്

Published on 14 April, 2024
    ടൂര്‍മാക്‌സ് തിരുവനന്തപുരം ഓഫീസ് ഉദ്ഘാടനം ഇന്ന്
 
കേരളത്തിലെ യാത്രാപ്രേമികളെ ലോകത്തിന്റെ എല്ലാ ടൂറിസ്റ്റ് ലൊക്കേഷനുകളിലുമെത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചിരിക്കുന്ന ടൂര്‍മാക്‌സ് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനിയുടെ തിരുവനന്തപുരം ബ്രാഞ്ച് ഉദ്ഘാടനം ഇന്ന് രാവിലെ 11-ന്. ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച യാത്രയൊരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി അഞ്ചിടത്തേക്ക് എല്ലാ ചിലവുകളും ഉള്‍പ്പെടെ 55,555 രൂപയുടെ പാക്കേജ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം മൂവായിരം രൂപയുടെ ട്രാവല്‍ ട്രോളി ബാഗ് ബുക്കിങ് സമയത്ത് തികച്ചും സൗജന്യമായി നല്‍കുന്നു.
 
 
തായ്‌ലന്‍ഡ്, മലേഷ്യ, ശ്രീലങ്ക, കാശ്മീര്‍, ആന്‍ഡമാന്‍ എന്നിവിടങ്ങളിലേക്ക് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് ഇപ്പോള്‍ ഓഫറില്‍ നല്‍കുന്നത്. ഇതില്‍ ഫ്‌ളൈറ്റ് റേറ്റ്, 4 ഹോട്ടല്‍ താമസം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മൂന്നു നേരം ഭക്ഷണം, എല്ലാ എന്‍ട്രി ടിക്കറ്റുകളും ജിഎസ്ടിയും അടക്കമാണ് ഈ റേറ്റ് വരുന്നത്. ഈ ഓഫര്‍ ഓഗസ്റ്റ് 15 വരെയുള്ള ടൂറുകള്‍ക്കാണ്. ഒപ്പം നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് സൗജന്യമായി തായ്‌ലന്‍ഡ് ടൂറില്‍ യാത്ര ചെയ്യാനുമാവും.
കൂടാതെ, നേപ്പാളിലെ ലുംബിനി, കസാഖിസ്ഥാനിലെ അല്‍മാട്ടി, അസര്‍ബെയ്ജാനിലെ ബാക്കു, ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌ക്കെന്റ്, കെനിയയിലെ മസായിമാര എന്നിവിടങ്ങളിലേക്ക് ഗ്രൂപ്പ് ടൂറുകളും അല്ലാതെയുള്ള പാക്കേജുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ലഡാക്കിലെ സന്‍സാര്‍, സിക്കിമിലെ നാഥുല പാസ്, അരുണാചലിലെ തവാങ്, മനാലിയിലെ സ്പിതി എന്നിവയ്ക്ക് പുറമേ ചാര്‍ധാം ഹെലികോപ്ടര്‍ ടൂറുകളും അയോധ്യ-കാശി-പ്രയാഗ് രാജ് യാത്രയും കമ്പനി ഇപ്പോള്‍ ചെയ്യുന്നുണ്ട്. കൊച്ചിയില്‍ കോര്‍പ്പറേറ്റ് ഓഫീസുള്ള കമ്പനിക്ക് കോട്ടയത്തും ബ്രാഞ്ച് ഉണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ട്രാവല്‍ സര്‍വീസുകളുമായി ചേര്‍ന്നാണ് കമ്പനിയുടെ പ്രവര്‍ത്തനം. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി വൈകാതെ കേരളത്തിലെ എല്ലാ ജില്ലകളിലും ്ബ്രാഞ്ചുകളും ആരംഭിക്കും.
 
ആല്‍ത്തറ ജംഗ്ഷനു സമീപം എസ്ബിഐ-യുടെ രണ്ടാം നിലയിലാണ് ടൂര്‍മാക്‌സിന്റെ തിരുവനന്തപുരം ഓഫീസ്. ഇവിടെ നിന്നും കൂടുതല്‍ ടൂറുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നതെന്നും ഇവിടെ ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകളും പ്രത്യേക ഓഫറുകളും ഉണ്ടാവുമെന്നും ടൂര്‍മാക്‌സ് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനി മാനേജിങ് ഡയറക്ടര്‍ അജീഷ് ചന്ദ്രന്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് 90379 96812, 90379 96818
Join WhatsApp News
George Thumpayil 2024-04-15 00:28:37
All the best Ajish.
Manoj 2024-04-15 07:26:22
All the Best Ajish
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക