Image

ബി ജെ പി പ്രകടനപത്രിക പുറത്തിറക്കി

Published on 14 April, 2024
ബി ജെ പി പ്രകടനപത്രിക പുറത്തിറക്കി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 14 ഭാഗങ്ങളുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. പ്രകടനപത്രിക പ്രധാനമന്ത്രി ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് നരേന്ദ്രമോദി കൈമാറി.

ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയാക്കി മാറ്റുക ലക്ഷ്യം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ബുള്ളറ്റ് ട്രെയിൻ ഇടനാഴി കൊണ്ടുവരും.

രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും പണിയും. രാജ്യത്ത് ഏക സിവില്‍ കോഡ് നിയമം നടപ്പാക്കും. അഴിമതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടി കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി വിതരണം ചെയ്തു.

ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് സംവിധാനം നടപ്പാക്കും. 25 കോടി പേർ ദാരിദ്ര്യത്തില്‍ നിന്നും മുക്തരായി. അടുത്ത അഞ്ച് വർഷം കൂടി സൗജന്യ റേഷൻ നല്‍കും. 6 ജി സാങ്കേതിക വിദ്യ രാജ്യത്ത് നടപ്പാക്കും. ജൻ ഔഷധിയില്‍ 80 ശതമാനം വിലക്കുറവില്‍ മരുന്ന് വിതരണം ചെയ്യും.

യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയില്‍ നിന്ന് പത്രിക ഏറ്റുവാങ്ങി. 15 ലക്ഷം അഭിപ്രായങ്ങള്‍ പ്രകടനപത്രികയ്‌ക്കായി ലഭിച്ചെന്ന് രാജ്നാഥ് സിങ്. മോദിയുടെ ഗാരന്‍റി എന്ന ആശയത്തിലാണ് പ്രകടനപത്രിക ഒരുക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക