Image

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ എത്തി: ആറ്റിങ്ങലിലും ആലത്തൂരിലും തിരഞ്ഞെടുപ്പ് പ്രചാരണം

Published on 14 April, 2024
പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ എത്തി: ആറ്റിങ്ങലിലും ആലത്തൂരിലും  തിരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. രാത്രി പത്ത് മണിയോടെയാണ് മോദി കൊച്ചിയില്‍ വിമാനമിറങ്ങിയത്.

തിങ്കളാഴ്ച ആറ്റിങ്ങല്‍ മണ്ഡലത്തിലും ആലത്തൂരിലും നടക്കുന്ന പ്രചാരണ പരിപാടികളില്‍ മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ നാളെയും മറ്റന്നാളും എറണാകുളം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

 എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങിയ ശേഷം  പ്രധാനമന്ത്രി തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടുത്തെ പ്രചാരണ പരിപാടിക്ക് ശേഷം ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലെ പരിപാടിയില്‍ പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക