Image

സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും

Published on 15 April, 2024
സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും

വാഷിംഗ്ടണ്‍: വിവാഹേതര ലൈംഗികബന്ധം മറച്ചുവെക്കാന്‍ രതിച്ചിത്രനടി സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയ കേസില്‍ മുന്‍  യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിചാരണ (ഇന്ന്) തിങ്കളാഴ്ച ആരംഭിക്കും. 12 അംഗ ബെഞ്ചാണ് വാദം കേള്‍ക്കും. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് അിവിഹിതബന്ധം മറച്ചുവെക്കാന്‍ ട്രംപ്, നടിക്ക് പണം നല്‍കിയെതെന്നാണ് കേസ്. 

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഏഴുമാസം ശേഷിക്കേയാണ് ക്രിമിനല്‍ വിചാരണ തുടങ്ങുന്നത്. ഉള്‍പ്പാര്‍ട്ടിതിരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രതിനിധികളുടെ പിന്തുണ ട്രംപ് ഉറപ്പാക്കിയിരുന്നു. നവംബര്‍ അഞ്ചിനാണ് യു.എസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പുതിയ വിവാദം ട്രംപിന്റെ വിജയത്തെ എങ്ങനെ ബാധിക്കുമെന്നാണ് അറിയാനുളളത്.

ഇതുകൂടാതെ ട്രംപിന്റെ പേരില്‍ മൂന്ന് ക്രിമിനല്‍ക്കേസുകളാണ് നിലവിലുള്ളത്. 2021 ജനുവരി ആറിന്റെ കാപിറ്റോള്‍ കലാപാഹ്വാനം, പ്രസിഡന്റായിരുന്ന സമയത്ത് ഔദ്യോഗികരഹസ്യരേഖകള്‍ അലക്ഷ്യമായി കൈകാര്യംചെയ്തു, 2020-ല്‍ ജോര്‍ജിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നിവയാണ് മറ്റ് മൂന്ന് കേസുകള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക