Image

ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ;സൈനീകമായി തിരിച്ചടിച്ചാല്‍ യുദ്ധം കനക്കുമെന്ന് 

Published on 15 April, 2024
ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ;സൈനീകമായി തിരിച്ചടിച്ചാല്‍ യുദ്ധം കനക്കുമെന്ന് 

തെഹ്റാൻ: ഇസ്രായേലിനെതിരെ ആദ്യമായി നേരിട്ട് നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ. സംഭവത്തിൽ സൈനികമായി തിരിച്ചടിക്കരുതെന്ന് ഇസ്രായേലിനും സഖ്യകക്ഷികൾക്കും ഇറാന്റെ മുന്നറിയിപ്പ്.

പ്രത്യാക്രമണം നടത്തിയാൽ യുദ്ധം കനത്തതാകുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു. “സയണിസ്റ്റ് ഭരണകൂടമോ (ഇസ്രായേൽ) അല്ലെങ്കിൽ അവരെ പിന്തുണക്കുന്നവരോ അശ്രദ്ധമായി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, അവർക്ക് നിർണായകവും വളരെ ശക്തമായതുമായ മറുപടി ലഭിക്കും,” -റെയ്‌സി പ്രസ്താവനയിൽ പറഞ്ഞു.

ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച അദ്ദേഹം ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്നും പ്രഖ്യാപിച്ചു. ശത്രുവിനെ പാഠം പഠിപ്പിച്ചെന്നും ആക്രമണത്തിൽ ലക്ഷ്യമിട്ടത് ഇസ്രായേലിന്‍റെ സൈനിക താവളങ്ങളെയായിന്നുവെന്നും ഇബ്രാഹിം റെയ്‌സി വെളിപ്പെടുത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക