Image

ഇറാനെതിരെ പുതിയ ഉപരോധങ്ങൾ  കൊണ്ടുവരാൻ യുഎസ് നീക്കം (പിപിഎം)

Published on 15 April, 2024
ഇറാനെതിരെ പുതിയ ഉപരോധങ്ങൾ   കൊണ്ടുവരാൻ യുഎസ് നീക്കം (പിപിഎം)

ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ പേരിൽ ഇറാനെതിരെ പുതിയ ഉപരോധങ്ങൾ കൊണ്ടുവരാൻ യുഎസ് തയാറെടുക്കുന്നു. അതേ സമയം ഇസ്രയേലിനു കൂടുതൽ സൈനിക സഹായം നൽകാനും നീക്കമുണ്ട്.  

ഇറാനും അവരുമായി ബന്ധപ്പെട്ടവർക്കും എതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള ബില്ലുകൾ യുഎസ് ഹൗസ് തയ്യാറാക്കുന്നുണ്ട്. 'ആക്‌സിയോസ്' റിപ്പോർട്ട് അനുസരിച്ചു എല്ലാ ഉപരോധങ്ങളും പൂർണമായി നടപ്പാക്കണമെന്നും ഇറാന്റെ കയറ്റുമതി തടയണമെന്നും ബില്ലുകളിൽ വ്യവസ്ഥ ചെയ്യും. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന ചൈനീസ് കമ്പനികളുടെ മേലും ഉപരോധം ഏർപെടുത്തും. 

ഇറാൻ മേഖലയിൽ കൂടുതൽ സംഘർഷവും യുദ്ധവ്യാപനവും ആഗ്രഹിക്കുന്നില്ലെന്നു ടെഹ്റാനിൽ വിദേശകാര്യ വകുപ്പ് പറഞ്ഞു. യുഎസ് ഇറാന്റെ പ്രതികരണം സ്വീകരിക്കണം. ഇറാനെതിരെ ഉത്തരവാദിത്തമില്ലാത്ത നടപടികൾക്കു തുനിയരുത്. 

US to impose more curbs on Iran 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക