Image

അമേരിക്ക ഇസ്രയേലിനൊപ്പം, താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഇറാന്‍ ആക്രമിക്കില്ലായിരുന്നുവെന്ന് ട്രംപ്

Published on 15 April, 2024
അമേരിക്ക ഇസ്രയേലിനൊപ്പം, താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഇറാന്‍ ആക്രമിക്കില്ലായിരുന്നുവെന്ന് ട്രംപ്

വാഷിംഗ്ടണ്‍ താന്‍ പ്രസിഡന്റായിരുന്നുവെങ്കില്‍ ഇത്തരം ഒരു ആക്രമണം നടക്കില്ലായിരുന്നുവെന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ്  ട്രംപ് അവകാശപ്പെട്ടു. ഇറാന്‍ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ്.

ഇറാനിയന്‍ ആക്രമണത്തെക്കുറിച്ച് ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തതിനെയും ഡോണള്‍ഡ് ട്രംപ് വിമര്‍ശിച്ചിരുന്നു. ട്രൂത്ത് സോഷ്യല്‍ ആപ്പിലെ മറ്റൊരു പോസ്റ്റില്‍ ആയിരുന്നു വിമര്‍ശനം. 'ഇത് ടേപ്പ് ചെയ്ത പ്രസംഗങ്ങളുടെ സമയമല്ല' ട്രംപ് അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് വായിച്ചതിനുശേഷമാണ് ബൈഡന്റെ ഹാന്‍ഡ്‌ലര്‍മാര്‍ തന്റെ ടേപ്പ് ചെയ്ത പ്രസംഗം പുറത്തുവിടരുതെന്ന് ബൈഡനെ ബോധ്യപ്പെടുത്തിയതെന്നും ആപ്പില്‍ കുറിച്ചു.

അമേരിക്ക ഇസ്രായേലിന്റെ ഒപ്പമുണ്ടെന്നും പറഞ്ഞുകൊണ്ട് തന്റെ പിന്തുണ ട്രംപ് വ്യക്തമാക്കി. ദൈവം ഇസ്രായേല്‍ ജനതയെ അനുഗ്രഹിക്കട്ടെ എന്നും അവര്‍ ഇപ്പോള്‍ ആക്രമണത്തിനിടയിലാണ്, താന്‍ അധികാരത്തിലായിരുന്നെങ്കില്‍ ഇതുപോലെ ഒരു ആക്രമണം ഉണ്ടാകില്ലെന്നും ട്രംപ് കുറിച്ചു.

 

Join WhatsApp News
Sunil 2024-04-15 17:32:58
Biden and his cronies are shouting, " Death to America".
Observations 2024-04-16 00:44:56
Very true. Enemies usually attack when the opponent is weak.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക