Image

ജോൺ ഐസക്കിന്റെ ഇലക്ഷൻ കാമ്പെയിൻ  ശനിയാഴ്‌ച    ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും

Published on 17 April, 2024
ജോൺ ഐസക്കിന്റെ ഇലക്ഷൻ കാമ്പെയിൻ  ശനിയാഴ്‌ച    ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും

ന്യൂയോര്‍ക്ക്:  ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ റിപ്പബ്ലിക്കൻ പാർട്ടി  സ്ഥാനാര്‍ത്ഥി  മലയാളിയായ ജോൺ  ഐസക്കിന്റെ   (ഷിബു) ഇലക്ഷൻ കാമ്പെയിൻ ഏപ്രിൽ 20 (ശനിയാഴ്‌ച)    ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും  

യോങ്കേഴ്സിലുള്ള ജോൺ ഐസക്കിന്റെ വസതിയിൽ (110 ബ്രെൻഡൻ ഹിൽ റോഡ്, യോങ്കേഴ്‌സ്, ന്യൂയോർക്ക്) ഉച്ചക്ക് 1 pm മുതൽ 3 pm വരെയാണ് പരിപാടി.

തിരഞ്ഞെടുപ്പിനു വേണ്ടി ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള  ഫണ്ട്റെയ്‌സിംഗ് വൈറ്റ് പ്ലെയ്ൻസിലെ (77 നോൾവുഡ് റോഡ്) റോയൽ പാലസിൽ ഏപ്രിൽ 25 ന് (വ്യാഴാഴ്‌ച) വൈകുന്നേരം 6.30 ന് ആരംഭിക്കും.

ഡിസ്ട്രിക്ടിന്റെ 90 ശതമാനവും യോങ്കേഴ്‌സ് ടൗൺ ആണ് . മലയാളികൾ തിങ്ങിപ്പാർക്കുന്ന നഗരം. അതുകൊണ്ടുതന്നെ ന്യൂയോർക്ക് സ്റ്റേറ്റിന്റെ  പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള ഐസക്കിനെ വിജയിപ്പിക്കേണ്ടത് ഇവിടെ താമസിക്കുന്ന മലയാളികൾ, പാർട്ടി ചായ്‌വ് മറന്ന് തങ്ങളിൽ ഒരാൾ എന്ന ചിന്തയോടെ ഏറ്റെടുക്കേണ്ടതാണ്. അമേരിക്കയിലെ മലയാളീ സമൂഹത്തിലും  ന്യൂയോർക്കിലെ അമേരിക്കകാർക്കിടയിലും  സുപരിചിതനായ ജോണ്‍ ഐസക്കിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

19-ാം വയസ്സിൽ ഇന്ത്യയിൽ നിന്ന് കുടിയേറിയ  ജോൺ  ഐസക്, കഴിഞ്ഞ 16 വർഷക്കാലമായി യോങ്കേഴ്സിലാണ് താമസം.  മെറിൽ ലിഞ്ച് , മെറ്റ്ലൈഫ്‌ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഫിനാൻഷ്യൽ സർവീസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. നിലവിൽ ഫോറസ്റ്റ് ഹിൽസ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റാണ്.

സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ചിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിൽ ഒരാളാണ്. ഇന്ത്യൻ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്, ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജോൺ ഐസക്കിനെ വിജയിപ്പിച്ചാൽ(തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ചുവടെ) 

കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് നിയമ നിർവ്വഹണത്തിന് ധനസഹായം നൽകും. 
ജാമ്യ പരിഷ്‌കരണ നിയമം റദ്ദാക്കാനുള്ള പോരാട്ടം നടത്തും. 
സബർബൻ സോണിംഗ് , നികുതിദായകരുടെ ചോയ്സ് എന്നിവ പരിരക്ഷിക്കും. 
മികച്ച ബിസിനസ്സ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കും. 
നികുതിയിൽ മാറ്റം വരുത്താതെ നിലവിലേത് നിലനിർത്തും.
സ്കൂൾ ഫണ്ടിംഗ് ഫോർമുലയിൽ മാറ്റം വരുത്തി  യോങ്കേഴ്സ് സ്കൂളുകൾക്ക് ന്യായമായ വിഹിതം ഉറപ്പാക്കും.
സുതാര്യവും ധാർമ്മികവുമായ സർക്കാർ ഉണ്ടാക്കുന്നതിനായി പ്രവർത്തിക്കും. 

നിർദ്ദേശിക്കുന്ന സംഭാവന: $150 
കപ്പിൾസ്: $ 250 
റിപ്പബ്ലിക്കൻ ഡിസ്ട്രിക്ട് ലീഡേഴ്‌സ് ആൻഡ് ഒഫീഷ്യൽസ്: $ 99 
സ്പോൺസർ: $ 500 
പാട്രൺ : $ 1000 
ഗോൾഡ് സ്പോൺസർ: $ 2500 
പ്ലാറ്റിനം സ്പോൺസർ: $ 3000 
സംഭാവനയുടെ പരിധി(ഒരാൾക്ക്): $ 3000 

കൂടുതൽ വിവരങ്ങൾക്ക്: isaacassembly90@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  914-350-0590/ 914-439-7422 എന്ന നമ്പറിലോ ബന്ധപ്പെടുക.

ഏർളി വോട്ടിംഗ് ഒക്ടോബർ 26 മുതൽ നവംബർ 3 വരെ നടക്കും.നവംബർ 5 നാണ് തിരഞ്ഞെടുപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക