Image

'ഞാന്‍ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാനാവില്ല': നടൻ ഫഹദ് ഫാസില്‍

Published on 17 April, 2024
'ഞാന്‍ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാനാവില്ല': നടൻ ഫഹദ് ഫാസില്‍

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ ആവേശം തിയറ്ററില്‍ മികച്ച ശ്രദ്ധ നേടുകയാണ്. ധൂമം സിനിമയുടെ പരാജയത്തേക്കുറിച്ചു ഫഹദ് പങ്കുവച്ച വാക്കുകള്‍ ആരാധകക്കിടയില്‍ ചർച്ചയാകുന്നു.

താന്‍ പുകവലിക്കുന്ന ആളാണെന്നും അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് പറയാന്‍ തനിക്കാവില്ലെന്നുമാണ് താരം പറഞ്ഞത്.

'ചില കാര്യങ്ങള്‍ സിനിമയാക്കാന്‍ പറ്റുന്നവയായിരിക്കില്ല. ആളുകള്‍ക്ക് മനസിലാവുന്നതിനും അപ്പുറമായിരിക്കും അത്. അങ്ങനെയുള്ള കഥകള്‍ കേള്‍ക്കുമ്ബോള്‍ മികച്ച ആശയമായി തോന്നും. സിനിമയായാല്‍ മികച്ച അവസരമാണെന്ന് കരുതും. പക്ഷേ സിനിമയാക്കി കഴിഞ്ഞാല്‍ അത് വര്‍ക്കാവില്ല. ഞാന്‍ പുകവലിക്കുന്ന ആളാണ്. അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് എനിക്ക് പറയാനാവില്ല. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 70 ശതമാനവും പുകയില കമ്ബനികളുടെ കയ്യിലാണ്. ഇതേക്കുറിച്ച്‌ ആളുകളെ അറിയിക്കണമെന്ന് മാത്രമേ ഞാന്‍ കരുതിയുള്ളൂ.- ഫഹദ് ഫാസില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക