Image

ബീബി, ഹോൾഡ് യുവർ ഹോഴ്‌സ് (കാർട്ടൂൺ - കോരസൺ)

Published on 18 April, 2024
ബീബി, ഹോൾഡ് യുവർ ഹോഴ്‌സ് (കാർട്ടൂൺ - കോരസൺ)

സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 2 ജനറൽമാരും മറ്റ് 5 ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. തിരിച്ചടിച്ചേ മതിയാവുള്ളൂ അല്ലെങ്കിൽ നാട്ടുകാർ എടുത്തിട്ട് പെരുമാറും എന്ന് കരുതി അമേരിക്കയുടെ അറിവോടെ ഒരു ഇസ്രായേൽ അള്ളിയിൽ കുറച്ചു മിസൈലുകൾ അടിച്ചുവിട്ടു. ഇനി അടങ്ങിയിരുന്നില്ലെങ്കിൽ ഞങ്ങൾ തകർത്തുകളയും എന്ന് ഭീഷണിയും മുഴക്കി. ഇതോടെ ഞങ്ങളുടെ പരിഭവത്തെ ഒക്കെ മാറി, ഇനി വഴക്കിനില്ലഎന്നും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അതൊന്നും പൊട്ടില്ല, ഉറപ്പാണ് , ഇട്ടേച്ചുപോട്ടെ ബീബി എന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അങ്ങനെ അതിനു ഒരു സമാധാനമായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക