Image

ഹോംലാൻഡ് സെക്രട്ടറിയെ ഇംപീച്ച് ചെയ്ത  ഹൗസ് നടപടി സെനറ്റ് റദ്ദാക്കി (പിപിഎം) 

Published on 18 April, 2024
ഹോംലാൻഡ് സെക്രട്ടറിയെ ഇംപീച്ച് ചെയ്ത  ഹൗസ് നടപടി സെനറ്റ് റദ്ദാക്കി (പിപിഎം) 

പ്രസിഡന്റ് ജോ ബൈഡന്റെ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലെജാന്ദ്രോ മയോർക്കസിനെ ഇംപീച്ച് ചെയ്ത യുഎസ് ഹൗസിന്റെ നടപടി സെനറ്റ് റദ്ദാക്കി. പാർട്ടി അടിസ്ഥാനത്തിൽ നടന്ന വോട്ടിംഗിൽ 49 റിപ്പബ്ലിക്കൻ സെനറ്റർമാർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 51 ഡെമോക്രാറ്റുകളും ഹൗസിന്റെ പ്രമേയം തള്ളി. 

റിപ്പബ്ലിക്കൻ പാർട്ടിക്കു നേരിയ ഭൂരിപക്ഷമുള്ള ഹൗസ് ഫെബ്രുവരിയിൽ പാസാക്കിയ പ്രമേയത്തിൽ പറഞ്ഞത് മയോർക്കസ് ഭരണഘടനാ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു എന്നായിരുന്നു. അതിർത്തി രക്ഷാ നിയമങ്ങൾ നടപ്പാക്കുന്നത് കരുതിക്കൂട്ടി ഒഴിവാക്കുന്നു. ആ വാദങ്ങൾ സെനറ്റിൽ ഭൂരിപക്ഷമുള്ള ഡമോക്രാറ്റുകൾ തള്ളി. 

റിപ്പബ്ലിക്കൻ നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നു ഡമോക്രാറ്റുകൾ ചൂണ്ടിക്കാട്ടി. ഹൗസിലെ വോട്ടിംഗിലുണ്ടായ നാടകീയതയോ രാഷ്ട്രീയ അതിപ്രസരമോ ഇല്ലാതെ ചുരുങ്ങിയ നേരം കൊണ്ട് സെനറ്റ് നടപടി അവസാനിച്ചു. 

Senate kills impeachment against Mayorkas

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക