Image

ദൂര‍ദര്‍ശൻ ന്യൂസിന് കാവി ലോഗോ

Published on 18 April, 2024
ദൂര‍ദര്‍ശൻ ന്യൂസിന്  കാവി ലോഗോ

ല്‍ഹി: പുതിയ ലോഗോ പുറത്തിറക്കി സർക്കാർ വാർത്താ ചാനലായ ഡിഡി ന്യൂസ്. എക്സിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

നേരത്തേയുള്ളതില്‍ നിന്ന് വ്യത്യസ്തമായി കാവി നിറത്തിലാണ് ഡി.ഡി. ന്യൂസിന്റെ പുതിയ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.

മുമ്ബെങ്ങുമില്ലാത്ത വിധം ഒരു വാർത്താ യാത്രയ്ക്ക് തയ്യാറാകൂ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വലിയ മാറ്റമാണ് ഡിഡി ന്യൂസില്‍ സംഭവിക്കാൻ പോകുന്നതെന്നാണ് വിഡിയോയിലൂടെ വ്യക്തമാകുന്നത്. റൂബി ചുവപ്പ് നിറത്തില്‍ ഉണ്ടായിരുന്ന ലോഗോയാണ് കാവി നിറത്തിലേക്ക് മാറിയിരിക്കുന്നത്.

"മൂല്യങ്ങള്‍ അതേപടി നിലനില്‍ക്കുന്നതോടൊപ്പം ഞങ്ങള്‍ പുതിയ രൂപത്തില്‍ എത്തുകയാണ്. മുമ്ബെങ്ങുമില്ലാത്തവിധം വാർത്താ യാത്രയ്ക്ക് തയ്യാറാകൂ.. ഏറ്റവും പുതിയ ഡിഡി വാർത്തകള്‍ അനുഭവിക്കൂ," ഇങ്ങനെയാണ് പോസ്റ്റിന് ഒപ്പമുള്ള അടിക്കുറിപ്പ്.

'ഞങ്ങള്‍ ധൈര്യത്തോടെ പറയുന്നു, വേഗതയ്ക്ക് മേല്‍ കൃത്യത, അവകാശവാദങ്ങള്ക്ക് മേല്‍ വസ്തുത, സെൻസേഷണലിസത്തിന് മേല്‍ സത്യം. ഡിഡി ന്യൂസിലാണോ അത് സത്യമാണ്' വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക