Image

യുഎഇയില്‍ മഴ മാറി, ആകാശം തെളിഞ്ഞു; ലഭിച്ചത് റെക്കോര്‍ഡ് മഴ

Published on 18 April, 2024
യുഎഇയില്‍ മഴ മാറി, ആകാശം തെളിഞ്ഞു; ലഭിച്ചത് റെക്കോര്‍ഡ് മഴ

യുഎഇയിലെ മഴ പൂര്‍ണ്ണമായി മാറി. ദുബായ് എയര്‍പോര്‍ട്ടിന്റെ ഒന്നാമത്തെ ടെര്‍മിനല്‍ ഭാഗീകമായി തുറന്നു. 75 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. ഇന്നലെ മുഴുവന്‍ കാലാവസ്ഥ മാറി ആകാശം തെളിഞ്ഞു.

വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായില്ലെങ്കിലും ഉടന്‍ തന്നെ എല്ലാം പൂര്‍വ്വ സ്ഥിതിയിലേക്കാകുമെന്നാണ് പ്രതീക്ഷ. ജനജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് യുഎഇ.

ദുരിത ബാധിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും സമ്പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ അധികൃതരോട് പ്രസിഡന്റ് നിര്‍ദേശിച്ചു. പൗരന്മാരെന്നോ പ്രവാസികളെന്നോ ഭേദമില്ലാതെ ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക