Image

ഇപ്പോള്‍ സംസാരിക്കാന്‍ തന്നെ പേടിയാണ്; ജാസിഗിഫ്റ്റ്

Published on 18 April, 2024
ഇപ്പോള്‍ സംസാരിക്കാന്‍ തന്നെ പേടിയാണ്; ജാസിഗിഫ്റ്റ്

വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളതെന്ന് സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ്.

പണ്ടുമുതലേ റിയാക്‌ട് ചെയ്യുന്ന ആളല്ല താന്‍. പലപ്പോഴും പ്രതികരിച്ചാല്‍ ഒറ്റപ്പെട്ടു പോകും. നമ്മുടെ ഏറ്റവും വലിയ ശത്രുക്കള്‍ അകലെയല്ല, അടുത്ത് തന്നെയാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. പരമാവധി എതിര്‍ക്കാതെ ഉള്‍വലിയാറാണ് പതിവ്. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാറ്റിനെയും എതിര്‍ത്താല്‍ മനസ് മടുത്തുപോകും. പലരും ചോദിച്ച കാര്യമാണ് സമീപകാലത്തുണ്ടായ പല വിഷയങ്ങളിലും എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നുള്ളത്. നമുക്കൊന്നിനേയും ക്ലാസെടുത്ത് മാറ്റാനാവില്ല. എതിര്‍ത്ത് സംസാരിച്ച കാലത്തൊന്നും കൂടെ നില്‍ക്കാന്‍ ആരും ഉണ്ടായിട്ടില്ല. ആരും സഹായിക്കാതെ ഇന്‍ഡസ്ട്രിയില്‍ വന്നയാളാണ് ഞാന്‍.

കറുവിഷയങ്ങളൊക്കെ പണ്ടേയുള്ളതല്ലേ. എല്ലാ പൊളിറ്റിക്‌സിനേയും മാറ്റി നിര്‍ത്താന്‍ പറ്റിയ സാഹചര്യമാണ് ഇന്നുള്ളത്. വാട്‌സ്‌ആപ്പില്‍ വണ്‍ ഷോട്ട് വന്നതാണ് ഏറ്റവും വലിയ ഗുണം. ഇപ്പോള്‍ സംസാരിക്കാന്‍ തന്നെ പേടിയാണ്. സമീപ കാലത്തുണ്ടായ ഇത്തരം വിഷയങ്ങളെല്ലാം ഫ്രസ്‌ട്രേഷനില്‍ നിന്നുമുണ്ടായതാണ്. ലജ്ജാവതി ഇറങ്ങുന്നത് വരെ പാട്ടുകാരനായിട്ട് പോലും ആരും അംഗീകരിച്ചിട്ടില്ല. ലജ്ജാവതി എന്ന പാട്ടിനെ മാറ്റി നിര്‍ത്തണമെന്ന് വിചാരിച്ചാല്‍ പോലും നടക്കില്ലെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക