Image

വീണ്ടും തിരിച്ചടി: ജനുവരി 6 കേസ് നീട്ടി വയ്ക്കണമെന്ന  ട്രംപിന്റെ അപേക്ഷ കോടതി തള്ളി (പിപിഎം) 

Published on 19 April, 2024
വീണ്ടും തിരിച്ചടി: ജനുവരി 6 കേസ് നീട്ടി വയ്ക്കണമെന്ന  ട്രംപിന്റെ അപേക്ഷ കോടതി തള്ളി (പിപിഎം) 

യുഎസ് ക്യാപിറ്റോളിൽ 2021 ജനുവരി 6നു നടന്ന കലാപത്തിനു നേതൃത്വം നൽകിയെന്ന കേസുകളുടെ വിചാരണ നീട്ടിക്കിട്ടാനുള്ള ഡൊണാൾഡ് ട്രംപിന്റെ ശ്രമം വീണ്ടും പരാജയപ്പെട്ടു. 2020ൽ ജോ ബൈഡനോടു തോറ്റ ശേഷം തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസിന്റെ വിചാരണ തീരും വരെ ഈ കേസ് നീട്ടി വയ്ക്കണമെന്ന ആവശ്യം വാഷിംഗ്‌ടണിൽ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ അമിത് മേത്ത തള്ളി. 

കലാപവുമായി ബന്ധപ്പെട്ട കേസുകൾ ഡെമോക്രാറ്റിക് നേതാക്കളും ക്യാപിറ്റോളിൽ ആക്രമണം നേരിട്ട പോലീസ് ഉദ്യോഗസ്ഥന്മാരുമാണ് കൊണ്ടുവന്നത്. നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതികളിലുള്ള തീർപ്പു അറിയാൻ ജനങ്ങൾക്കു താത്പര്യമുണ്ടെന്ന് മേത്ത ചൂണ്ടിക്കാട്ടി. 

പ്രസിഡന്റ് ആയിരുന്നതു കൊണ്ട് തിരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന കേസിൽ ഇമ്മ്യൂണിറ്റി ഉണ്ടെന്ന ട്രംപിന്റെ വാദത്തിന്മേൽ അടുത്തയാഴ്ച സുപ്രീം കോടതി വാദം കേൾക്കും. 

Trump plea to halt Jan.6 cases rejected 

Join WhatsApp News
political pundit 2024-04-19 03:18:48
For every hill, there is a valley. We have been seeing the one-sided justice (or injustice) for a long time. People are tired of this hypocrisy. Truth will prevail at the end. America is a country where people are equally protected without any regard for race, color or religion (in theory). It won't need a genius to see what is going on. If people wake up and say enough is enough, we will see a new administration after November 2024.
Truthsetyourfreeoneday 2024-04-19 14:12:01
Modi and his team uses ED to suppress political opponents like Delhi CM for irrelevant or fake cases. Same thing is doing by our rulers here now, because Trump tells the truth and his opponents fabricates case against him to stop him to be the next president! Liberal medias always support the Democrats but many of readers do not understand or get the truth of the matter. Freedom of speech is stopped by gag order by Democrat judges against Trump!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക