Image

കാലം (രാജു തോമസ്)

Published on 19 April, 2024
കാലം (രാജു തോമസ്)

വെള്ളം വീഞ്ഞായി,
പിന്നതു തുളുമ്പി തീയായ്;
ഭൂതപരിണാമം കാലം--
ഇന്നും ജീവിതം ജീവിതം!

വിരഹിത ക്രൗഞ്ചവേദന,
പിന്നെ മാരീചന്റെ മായ;
പാടുന്നൂ ഞാനിന്നും--
പാറ മാറുന്നീല.

ഇക്കാത്തിരിപ്പിന്റെ ഗദ്ഗദം
കാലം കേൾക്കാതിരുന്നെങ്കിൽ!
കാരണ,മതിൻ നിറം
കറുപ്പെന്നേ  കണ്ടുള്ളിതേവരെ.

പ്രപഞ്ചത്തെ ചൂഴും ശൂന്യതപോലെ,
എല്ലാറ്റിനും താൻ തായതാ  ൻ --
മുട്ടയിട്ടീടുന്നു, പിന്നടയിരുന്നീടുന്നു,
കുഞ്ഞിനെ കൊത്തിത്തിന്നാൻ
...കാലം, കുഞ്ഞിനെ കൊത്തിത്തിന്നാൻ.
----------
*കലാകൗമുദി 1976

Join WhatsApp News
josecheripuram 2024-04-19 22:50:08
What I understand is every thing is emptiness, from nothing everything came and everything ends in nothing. Raju your poems are so sophisticated and difficult understand. It may be the readers are not up to your standard?
പരേതൻ 2024-04-21 22:18:48
ഒരുത്തനും ഇവിടെ നിന്നും ജീവനോടെ രക്ഷപ്പെടില്ല. കാലം നിങ്ങളെ കൊത്തിക്കീറി പഞ്ചഭൂതങ്ങളാക്കി വേർ തിരിക്കും. പരിണാമ പ്രക്രിയയിൽ നിങ്ങൾ വാനരനായി വീണ്ടും ജനിക്കും. “ഒന്നിനുമില്ല നില ഉന്നതമായ കുന്നുമെന്നല്ലാഴിയും നശിക്കുമോർത്താൽ”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക