Image

ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനം ഗംഭീര തുടക്കം.

സുമോദ് തോമസ് നെല്ലിക്കാല Published on 19 April, 2024
ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനം ഗംഭീര തുടക്കം.

ഫിലാഡല്‍ഫിയ: ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലാഡല്‍ഫിയ റീജിയണ്‍ 2024-2025 പ്രവര്‍ത്തനോല്‍ഘാടനം സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ അതി ഗംഭീരമായി തുടക്കം കുറിക്കപ്പെട്ടു. ഐ പി സി എന്‍ എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രെസിന്റ്റും ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡക്ഷന്‍ കോഡിനേറ്ററും ആയ അരുണ്‍ കോവാട്ട് അധ്യക്ഷത വഹിച്ച പരിപാടി എക്കാലെത്തെക്കാളും ഉയര്‍ന്ന നിലവാരം പുലര്‍ത്തികൊണ്ടു കൊടിയേറ്റം നടത്തി. പ്രെമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കളെ കൊണ്ട് സമ്പുഷ്ടമായിരുന്ന പരിപാടിയില്‍ ഐ പി സി എന്‍ എ നാഷണല്‍ ലീഡേഴ്സ് സുനില്‍ ട്രൈസ്റ്റാര്‍, ഷിജോ പൗലോസ്, വൈശാഖ് ചെറിയാന്‍ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി എ ബി സി ന്യൂസ് പ്രെതിനിധി ഡാന്‍ ക്യൂല്ലാര്‍, പെണ്‍സില്‍വാനിയ സ്റ്റേറ്റ് റെപ്രെസെന്റിറ്റീവ് ജാറെഡ് സോളമന്‍ എന്നിവര്‍ പങ്കെടുത്തു.

ഐ.പി.സി.എന്‍.എ. നാഷ്ണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ ദീപം തെളിയിക്കുന്നു.

ഫൊക്കാനാ നേതാക്കളായ പോള്‍ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, സജിമോന്‍ ആന്റണി, സജി പോത്തന്‍,  ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രെസിഡന്റ്‌റും ചാനല്‍ 24 റിപ്പോര്‍ട്ടറും ആയ മധു കൊട്ടാരക്കര, ജില്‍ ഐസാസ് എന്നിവര്‍ ആശംസ അറിയിക്കാനെത്തിയിരുന്നു.

ദേശീയ ഗാനം ആലപിക്കുന്നു.

സാമൂഹിക സംസാരിക മേഖലകളില്‍ ഉയര്‍ന്ന നിലകളില്‍ പ്രെവര്‍ത്തിക്കുന്ന ഫിലാഡല്‍ഫിയയിലെ മലയാളി സമൂഹവുമായി എന്നും അടുത്ത ബന്ധം പുലര്‍ത്തിയിട്ടുള്ളതായി നാഷണല്‍ പ്രെസിഡന്റ്റ് സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. യുവത്വത്തിന്റ്റെ പ്രെതീകമായ അരുണ്‍ കോവാറ്റിന്റ്‌റെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയ ചാപ്റ്ററില്‍ മാറ്റത്തിന്റ്റെ ശംഖൊലി മുഴങ്ങുമെന്നു നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ് പ്രതിവചിച്ചു. ഫിലാഡല്‍ഫിയ ചാപ്റ്ററിന്റ്റെ നെടും തൂണായി പ്രേവര്‍ത്തിക്കുന്ന ചാപ്റ്റര്‍ ട്രെഷറര്‍ വിന്‍സെന്റ്റ് ഇമ്മാനുവേല്‍ മുഖ്യാതിഥി കളെ യോഗത്തിനു പരിചയപ്പെടുത്തി.

ചാപ്റ്റര്‍ പ്രസിഡന്റ്

മുഖ്യതിഥി ഡാന്‍ ക്യൂല്ലാര്‍ (എ ബി സി ന്യൂസ്) മുഖ്യ പ്രഭാഷണത്തിനു ശേഷം ന്യൂസ് റിപ്പോര്‍ട്ടിങ്ങിനു വേണ്ട ടിപ്‌സ് വിവരിക്കുകയും ചോദ്യോത്തര പരിപാടി നടത്തുകയും ചെയ്യുകയുണ്ടായി.

നാഷ്ണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍

എ ബി സി ന്യൂസ് പ്രെതിനിധി ഡാന്‍ ക്യൂല്ലാറിനു ഐ പി സി എന്‍ എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ട്രെഷറര്‍ വിന്‍സെന്റ്റ് ഇമ്മാനുവേല്‍ മൊമെന്റ്റോ സമര്‍പ്പിച്ചു. ഫിലാഡല്‍ഫിയയിലെ വ്യെവസായ പ്രേമുഖനും ഫില്ലി ഗ്യാസ് ഉള്‍പ്പെടെ വിവിധ ബിസിനസ് ശൃംഖലയുടെ ഉടമസ്ഥനുമായ മുഖ്യ സ്‌പോണ്‍സര്‍ ജോ ചെറിയാന് പ്രേത്യേക മൊമെന്റ്റോ സമര്‍പ്പിക്കുകയുണ്ടായി. ഐ പി സി എന്‍ എ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഫിലിപ്പോസ് ചെറിയാന്‍ മുഖ്യതിഥി ഡാന്‍ ക്യൂലറില്‍ നിന്നും ജോ ചെറിയാന് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി.

 നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ്

ജനറല്‍ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല, ജോയ്ന്റ്‌റ് സെക്രട്ടറി ജോര്‍ജ് ഓലിക്കല്‍ എന്നിവര്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു. ജോര്‍ജ് നടവയല്‍ കലാ പരിപാടികള്‍ നിയന്ത്രിച്ചു. വൈസ് പ്രെസിഡന്റ്റ് റോജിഷ് സാമുവേല്‍ സ്വാഗതവും ലിജോ ജോര്‍ജ് നന്ദിപ്രെകാശനവും നടത്തി. ജോയ്ന്റ്‌റ് ട്രെഷറര്‍ സിജിന്‍ തിരുവല്ല ഛായാ ഗ്രഹണ ക്രെമീകരണവും, ജിനോ ജേക്കബ് ഭദ്ര ദീപ കെമീകരണവും നടത്തി. സ്റ്റേറ്റ് റെപ്രെസെന്റ്റിറ്റീവും അറ്റോര്‍ണി ജനറല്‍ ക്യാന്‍ഡിഡേറ്റും ആയ ജാറെഡ് സോളമനെ ജോബി ജോര്‍ജ് സദസിനു പരിചയപ്പെടുത്തി.

വിശിഷ്ടതിഥി ഡാന്‍ ക്യൂല്ലാര്‍

ഫൊക്കാന ഫോമാ സംഘടനകളുടെ ഇലക് ഷന്‍ അടുത്തു വരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് പരിചയപ്പെടുത്താനുള്ള അവസരം പരിപാടിയോടനുബന്ധിച്ചു ക്രെമീകരിക്കപ്പെടുകയുണ്ടായി. സുധാ കര്‍ത്താ ഏകോപിപ്പിച്ചു നടപ്പാക്കിയ പ്രസ്തുത പരിപാടിയില്‍ ഫൊക്കാന സ്ഥാനാര്‍ഥികളായ സജിമോന്‍ ആന്റണി, രാജന്‍ സാമുവേല്‍, റോണി വര്‍ഗീസ്, മില്ലി ഫിലിപ്പ്, സജി പോത്തന്‍, ഷാലു പുന്നൂസ് എന്നിവര്‍ പങ്കെടുത്തു സംസാരിക്കുകയുണ്ടായി.

ജനറല്‍ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ അഭിലാഷ് ജോണ്‍, പമ്പ പ്രെസിഡന്റ്റ് റെവ ഫിലിപ്‌സ് മോടയില്‍, മാപ് പ്രെസിഡന്റ്റ് ശ്രീജിത്ത് കോമാത്ത്, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രെസിഡന്റ്റ് ഫിലിപ്പോസ് ചെറിയാന്‍, ഡബ്ല്യൂ എം സി പ്രെസിഡന്റ്റ് റെനി ജോസഫ്,  ഐ പി സി എന്‍ എ ന്യൂയോര്‍ക് ചാപ്റ്റര്‍ സെക്രട്ടറി ജോജോ കൊട്ടാരക്കര, രാജന്‍ ചീരന്‍ മിത്രാസ്, അലക്‌സ് തോമസ് എന്നിവര്‍ ആശംസ അറിയിച്ചു.

നാഷ്ണല്‍ ട്രഷറര്‍

ഭരതം ഡാന്‍സ് അക്കാദമിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച സമൂഹ നൃത്തം,  പരിപാടികള്‍ക്ക് നയന മനോഹാരിത പകര്‍ന്നു. ജോണ്‍ നിഖില്‍ അവതരിപ്പിച്ച വയലില്‍ സംഗീത ധാര ശ്രെധ പിടിച്ചു പറ്റി. എലിസബത്ത് മാത്യു, ജെയ്സണ്‍ ഫിലിപ്പ് എന്നിവരയുടെ ഗാനാലാപനങ്ങള്‍ പരിപാടിക്ക് മികവേകുകയും കേള്‍വിക്കാരുടെ അഭിനന്ദനം പിടിച്ചു പറ്റുകയും ചെയ്തു. പ്രേമുഖ നര്‍ത്തകി നിമ്മി ദാസിന് ചടങ്ങില്‍ പ്രേത്യേക ആദരവ് നല്‍കുകയുണ്ടായി.  ഐ പി സി എന്‍ എ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ നാഷണല്‍ പ്രെസിഡന്റ്റ് സുനില്‍ ട്രൈസ്റ്റാര്‍ മൊമെന്റ്റോ സമ്മാനിച്ചു.

ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനം ഗംഭീര തുടക്കം.
ട്രഷറര്‍ വിന്‍സന്റ് ഇമ്മാനുവേല്‍
ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനം ഗംഭീര തുടക്കം.
നൃത്തം

വയലിന്‍ സംഗീതം
ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനം ഗംഭീര തുടക്കം.
ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനം ഗംഭീര തുടക്കം.
കറുകപ്പള്ളില്‍
ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനം ഗംഭീര തുടക്കം.
മധു കൊട്ടാരക്കര
ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനം ഗംഭീര തുടക്കം.
ജോര്‍ജ് ഓലിക്കല്‍
ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനം ഗംഭീര തുടക്കം.
സുധ കര്‍ത്ത
ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനം ഗംഭീര തുടക്കം.
വോട്ട് ഓഫ് താങ്ക്‌സ്
ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനം ഗംഭീര തുടക്കം.
നാഷണല്‍ പ്രെസിഡന്റ്റ് സുനില്‍ ട്രൈസ്റ്റാര്‍ അവാര്‍ഡ് നല്‍കുന്നു
ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനം ഗംഭീര തുടക്കം.
ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനം ഗംഭീര തുടക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക