Image

ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍  ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് ആവേശകരമായ തുടക്കം 

ഉമ്മന്‍ കാപ്പില്‍ Published on 19 April, 2024
ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍  ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് ആവേശകരമായ തുടക്കം 

ബോസ്റ്റണ്‍ (മാസ്സച്യുസ്സെറ്റ്‌സ്):  മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ കിക്കോഫിന്  2024 ഏപ്രില്‍ 14 ഞായറാഴ്ച ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ മികച്ച തുടക്കമായി.   ചെറിയാന്‍ പെരുമാള്‍ (ഫാമിലി കോണ്‍ഫറന്‍സ് സെക്രട്ടറി), മാത്യു വര്‍ഗീസ് (റാഫിള്‍ കോര്‍ഡിനേറ്റര്‍), മാത്യു ജോഷ്വ (കോണ്‍ഫറന്‍സ് ട്രഷറര്‍), ജോനാഥന്‍ മത്തായി, ആരണ്‍ ജോഷ്വ, റയന്‍ ഉമ്മന്‍, ആഞ്ജലീന ജോഷ്വ (കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരടങ്ങിയ ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് ടീമിന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക  ഊഷ്മളമായ സ്വാഗതം നല്‍കി. 

വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ഇടവകയില്‍ നടന്ന പൊതുയോഗത്തില്‍ വികാരി  ഫാ. റോയി പി. ജോര്‍ജ് കോണ്‍ഫറന്‍സ് ടീമിനെ  പരിചയപ്പെടുത്തി. ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ  പ്രാധാന്യത്തെക്കുറിച്ചും  സമൂഹത്തെ ശക്തിപ്പെടുത്തുന്നതിലും എല്ലാ അംഗങ്ങളെയും  ക്രിസ്തുവിലേക്കും തമ്മില്‍ തമ്മിലും അടുപ്പിക്കുന്നതിലും കോണ്‍ഫറന്‍സിലെ ധ്യാനങ്ങള്‍, ചര്‍ച്ചകള്‍, ശുശ്രൂഷകള്‍  എന്നിവയുടെ സ്വാധീനം ഫാ. റോയി പി. ജോര്‍ജ് ഊന്നിപ്പറഞ്ഞു.

ചെറിയാന്‍ പെരുമാള്‍ സമ്മേളന തീയതി, സമയം, സ്ഥലം, പ്രാസംഗികര്‍  എന്നിവ വിശദീകരിച്ചു. മാത്യു ജോഷ്വ രജിസ്‌ട്രേഷന്‍ നടപടികള്‍ വിവരിച്ചു. മാത്യു വര്‍ഗീസ് റാഫിളിനെ കുറിച്ചും സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങളെക്കുറിച്ചും സംസാരിച്ചു. ജോനാഥന്‍ മത്തായി സുവനീര്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കി. ആഞ്ജലീന ജോഷ്വ എന്റര്‍ടൈന്‍മെന്റ് നൈറ്റില്‍  ഇടവകാംഗങ്ങള്‍  പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിച്ചു.

തോമസ് മത്തായി (ഇടവക സെക്രട്ടറി),  ബെഞ്ചമിന്‍ സാമുവല്‍ (മലങ്കര അസോസിയേഷന്‍ അംഗം), സിബു തോമസ് (ഭദ്രാസന അസംബ്ലി അംഗം) തുടങ്ങിയവരും വേദിയില്‍  സന്നിഹിതരായിരുന്നു.  ഇടവകയില്‍ നിന്നുള്ള സുവനീറിനുള്ള പരസ്യം  തോമസ് മത്തായി കൈമാറി. തോമസ് മത്തായിയും സുവനീറില്‍ ആശംസകള്‍ നല്‍കി പിന്തുണച്ചു. ഡോ. സീമ ജേക്കബ്  ഗോള്‍ഡ് സ്‌പോണ്‍സര്‍ ആയും ശൈലേഷ് ചെറിയാന്‍ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ആയും പിന്തുണ വാഗ്ദാനം ചെയ്തു. ജോര്‍ജ് വര്‍ഗീസ് റാഫിള്‍ ടിക്കറ്റ് കിക്ക് ഓഫ് നിര്‍വഹിച്ചു. കൂടാതെ 27 അംഗങ്ങള്‍ റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങി പിന്തുണ നല്‍കിയത് ആവേശകരമായ അനുഭവമായി. മാത്യു സാമുവലിന്റെയും തോമസ് ജോര്‍ജ്ജിന്റെയും കുടുംബങ്ങള്‍ കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്തത് മികച്ച തുടക്കമായി.
വികാരിയും ഭാരവാഹികളും ഇടവകാംഗങ്ങളും നല്‍കിയ മികച്ച സഹകരണത്തിനും പിന്തുണയ്ക്കും കോണ്‍ഫറന്‍സ് ടീം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

കോണ്‍ഫറന്‍സ് 2024 ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലങ്കാസ്റ്ററിലെ വിന്‍ധം റിസോര്‍ട്ടിലാണ് നടക്കുന്നത്. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികന്‍ ഫാ. ജോയല്‍ മാത്യുവും യുവജന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 'ദൈവിക ആരോഹണത്തിന്റെ ഗോവണി' എന്ന വിഷയത്തിലൂന്നി  ''ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളില്‍ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക'' (കൊലൊസ്യര്‍ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ബൈബിള്‍, വിശ്വാസം, സമകാലിക വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം  സെഷനുകള്‍ ഉണ്ടായിരിക്കും.

Registration link: http://tinyurl.com/FYC2024

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. അബു പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോണ്‍: 914.806.4595) / ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക