Image

ഗോൾഡൻ പീകോക്ക് ബുക്കർ പ്രൈസ് പ്രകാശൻ കരിവെള്ളൂരിന്

Published on 19 April, 2024
ഗോൾഡൻ പീകോക്ക് ബുക്കർ പ്രൈസ് പ്രകാശൻ കരിവെള്ളൂരിന്

ഗുണ്ടകളുടെ ലൈബ്രറിക്ക് ഗോൾഡൻ പീക്കോക്ക് ബുക്കർ പ്രൈസ് 

കണ്ണൂർ - ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളം ലിറ്ററേച്ചർ അക്കാദമിയുടെ ഗോൾഡൻ പീക്കോക്ക് ബുക്കർ പ്രൈസ് പ്രകാശൻ കരിവെള്ളൂരിൻ്റെ ഗുണ്ടകളുടെ ലൈബ്രറി എന്ന നോവലിന് . നവോത്ഥാനാനന്തര കേരളത്തിൻ്റെ സാംസ്കാരിക പ്രബുദ്ധത പ്രകടനവും പ്രഹസനവുമായി അധ : പതിക്കുന്നതിനെ കളിയാക്കുന്ന നോവലാണ് ഗുണ്ടകളുടെ ലൈബ്രറി . രാഷ്ട്രീയവും കലാ സാഹിത്യമണ്ഡലവുമൊക്കെ ജാതി മത വംശീയതയ്ക്ക് വഴി മാറുന്നതിനെ ആക്ഷേപഹാസ്യ ശൈലിയിൽ ശക്തമായി ചോദ്യം ചെയ്യുന്നു ഇവിടെ .നാട്ടുമ്പുറങ്ങളെ ജ്വലിപ്പിച്ചുണർത്തിയ ഗ്രാമീണ ഗ്രന്ഥാലയങ്ങളിൽ പോലും അധികാര ജീർണത ബാധിച്ചു തുടങ്ങിയതിനെതിരെയാണ് നോവലിൻ്റെ വിമർശനം . തുടർച്ചയായി  നാല്പത്തിയെട്ട് ദിവസങ്ങളിലെ നാല്പത്തിയെട്ട് മണിക്കൂർ കൊണ്ട് എഴുതി പൂർത്തിയാക്കിയ നാല്പത്തിയെട്ട് അധ്യായങ്ങളാണ് നോവലിലുള്ളത് . 25000 രൂപ കാഷ് പ്രൈസും സുവർണ മയൂര ശിൽപ്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് ഗോൾഡൻ പീക്കോക്ക് ബുക്കർ പ്രൈസ് . 2024 മെയ് 26 ന് ഡൽഹി അംബേദ്കർ ഭവനിൽ വച്ച് നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ അവാർഡ് സമർപ്പണം നടക്കും .
സാഹിത്യത്തിൻ്റെ നാനാ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പ്രകാശൻ കരിവെള്ളൂരിന് നാടക രചനയ്ക്കും ഹ്രസ്വതിരക്കഥയ്ക്കുമായി ദേശീയ - സംസ്ഥാന തലത്തിൽ ഇരുപതോളം അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ കേരള സാഹിത്യ അക്കാദമി സ്കോളർഷിപ്പ് , ബാലസാഹിത്യത്തിന് അബുദാബി ശക്തി അവാർഡ് , കഥയ്ക്ക് കൊല്ലം ഫർണിച്ചർ എക്സ്പോ അവാർഡ് , നോവലിന് ഹമീദ് കോട്ടിക്കുളം സ്മാരക തുളുനാട് അവാർഡ് എന്നിവയ്ക്കും അർഹനായിട്ടുണ്ട് പ്രകാശൻ കരിവെള്ളൂർ . പിലിക്കോട് ഗവൺമെൻ്റ് യൂപീ സ്കൂൾ അധ്യാപകനാണ് .

ഗോൾഡൻ പീകോക്ക് ബുക്കർ പ്രൈസ് പ്രകാശൻ കരിവെള്ളൂരിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക