Image

ഹെലികോപ്ടര്‍ അപകടം : കെനിയന്‍ സൈനിക മേധാവിയും ഒമ്പത് കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു

Published on 19 April, 2024
ഹെലികോപ്ടര്‍ അപകടം : കെനിയന്‍ സൈനിക മേധാവിയും ഒമ്പത്  കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു

നെയ്‌റോബി: കെനിയന്‍ സൈനിക മേധാവിയും ഒമ്ബത് സൈനിക കമാന്‍ഡര്‍മാരും ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സൈനിക മേധാവി ഫ്രാന്‍സിസ് ഒഗോല (61 ) ആണ് മരിച്ചത്.

ഒഗോലയും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച മിലിറ്ററി ഹെലികോപ്ടര്‍, തലസ്ഥാനമായ നെയ്‌റോബിക്ക് 400 കിലോമീറ്റര്‍ അകലെ എല്‍ഗെയോ മരാക്വെറ്റ് കൗണ്ടിയില്‍ തകര്‍ന്നു വീഴുകയായിരുന്നു.

യുദ്ധവിമാന പൈലറ്റായ ഒഗോല, കഴിഞ്ഞ വര്‍ഷമാണ് സൈനിക മേധാവിയായി നിയമിതനായത്. 40 വര്‍ഷമായി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഒഗോലയുടെയും കമാന്‍ഡര്‍മാരുടേയും മരണത്തില്‍ കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ അനുശോചനം രേഖപ്പെടുത്തി.

അപകടവിവരം അറിഞ്ഞ ഉടന്‍ തന്നെ പ്രസിഡന്റ് റൂട്ടോ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക