Image

കഴിഞ്ഞ കുറേക്കാലമായി ഞാൻ ദിവസവും കരയുകയാണ്: വികാരനിർഭര പ്രസംഗവുമായി ദിലീപ്

Published on 19 April, 2024
 കഴിഞ്ഞ കുറേക്കാലമായി ഞാൻ ദിവസവും കരയുകയാണ്: വികാരനിർഭര  പ്രസംഗവുമായി ദിലീപ്
പുതിയ ചിത്രമായ പവി കെയർ ടേക്കറിന്‍റെ ഓഡിയോ ലോഞ്ചില്‍ വികാരനിർഭരമായ പ്രസംഗവുമായി ദിലീപ്. വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി കരയുകയാണെന്നായിരുന്നു നടന്‍റെ വാക്കുകള്‍.
ചിരിപ്പിക്കാൻ ശ്രമിക്കുന്ന തനിക്ക് ഇവിടെ നിലനില്‍ക്കാൻ ഈ സിനിമ വളരെ ആവശ്യമാണെന്നും നടൻ പറഞ്ഞു.

ഈ വേദിയില്‍ ഇന്ന് രണ്ട് ചടങ്ങുകള്‍ ആണ് നടന്നത്, വലിയ സന്തോഷമുണ്ട്. ഒന്ന് പവിയുടെ ഓഡിയോ ലോഞ്ച്, അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്ന് മലയാള സിനിമയുടെ തിയറ്റർ അസോസിയേഷന്‍റെ പുതിയ സംരംഭം.

ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന സിനിമയാണ് പവി കെയർ ടേക്കർ. നന്മയുടെ സംരംഭം എന്നു പറയാം. ഫിയോക്കിന്‍റെ പ്രസിഡന്‍റഅ വിജയകുമാർ അത് എന്തിനുവേണ്ടിയാണെന്നും പറയുകയുണ്ടായി.

ഫിയോക് എന്ന സംഘടനയ്ക്ക് വലിയ ഷോ ചെയ്യാൻ ഒക്കെയുള്ള പരിമിതികള്‍ ഒക്കെയുണ്ട്. അങ്ങനെ വിജയേട്ടൻ കണ്ടുപിടിച്ച ഒരാശയമാണ്. ലിയോ എന്ന സിനിമ വിതരണത്തിനെടുത്ത് തുടങ്ങാം എന്നായിരുന്നു തീരുമാനം.

പക്ഷേ അന്ന് അത് നടന്നില്ല. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ചർച്ചകള്‍ വന്നു ജനറല്‍ ബോഡി കൂടി അവസാന തീരുമാനമായി. പത്തിരുപത് വർഷമായി വിതരണരംഗത്തുള്ള ആളാണ് നമ്മളൊക്കെ, എന്‍റെ അടുത്ത പടം ലിസ്റ്റിന്‍റെയും പിന്നീടുള്ളത് ഗോകുലത്തിന്‍റെയും ആയതിനാല്‍, ഈ സിനിമയിലൂടെ അത് ചെയ്യാം എന്ന് ഞാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

തിയറ്റർ അസോസിയേഷന്‍റെ പിന്തുണയുമുണ്ട്. പല ആളുകളും ഇതിനെ വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ഇതൊരു നന്മയ്ക്കു വേണ്ടി മാത്രമുള്ള ചുവടുവയ്പ്പാണ്.

ഇന്ന് ഇത്രയധികം ആളുകള്‍ വന്നതില്‍ വലിയ സന്തോഷം. എന്‍റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങള്‍ക്ക് അറിയാം. കഴിഞ്ഞ ഇരുപത്തിയെട്ട് ഇരുപത്തിയൊൻപത് വർഷമായി കൊച്ചു കൊച്ചു വേഷങ്ങള്‍ ഒക്കെ ചെയ്തു ഇവിടം വരെ എത്തിയ ആളാണ് ഞാൻ.

സത്യസന്ധമായി പറഞ്ഞാല്‍ പ്രേക്ഷകരുടെ കയ്യടി അതുപോലെ തന്നെ, ഞാൻ ഇത്രയും പ്രശ്നത്തില്‍ നില്‍ക്കുമ്ബോള്‍ പോലും എന്നെ വിശ്വസിച്ചുകൊണ്ട് സിനിമ നിർമിക്കുന്ന എന്‍റെ നിർമാതാക്കള്‍, സംവിധായകർ, എഴുത്തുകാർ അങ്ങനെ കൂടെ പ്രവർത്തിച്ച ഒരുപാട് ആളുകളുടെ പ്രാർഥനയാണ് ഈ ഞാൻ.

ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങള്‍ക്ക് എല്ലാം അറിയാം. ഇത് എനിക്ക് 149ാമത്തെ സിനിമയാണ്. ഇത്രയും കാലം ഞാൻ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു.

കഴിഞ്ഞ കുറേക്കാലമായി ഞാൻ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്‍ക്കാൻ ഈ സിനിമ വളരെ ആവശ്യമാണ്.

കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്‍റർടെയ്ൻമെന്‍റ് എന്നാണ്. ഒരു നടൻ എന്ന നിലയില്‍ അതിന് ശ്രമിക്കും. വിനീത് പറഞ്ഞ കഥ, രാജേഷ് രാഘവൻ നന്നായി എഴുതിയ കഥ തിയറ്ററുകളിലേക്ക് എത്തുമ്ബോള്‍ എന്‍റെ പ്രേക്ഷകരിലേക്ക് കൂടി ആണ് എത്തുന്നത്.

സ്‌ട്രെസ് ഒഴിവാക്കാനും ചിരിക്കാനും വേണ്ടിയാണു എന്‍റെ സിനിമ കാണാൻ എത്തുന്നത് എന്ന് പല വിഭാഗത്തിലുള്ള പ്രേക്ഷകരും പറയാറുണ്ട്. അങ്ങനെ എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ സിനിമയാണ് ഇത്.

വിനീത് എനിക്ക് സഹോദരനെപ്പോലെ തന്നെയാണ്. ചിരിച്ചു നില്‍ക്കുന്ന മുഖത്തെയോടെയാണ് എന്നോട് എപ്പോഴും പെരുമാറിയിട്ടുള്ളത്. മലയാള സിനിമയിലേക്ക് അഞ്ചു നായികമാരെകൂടിയാണ് നമ്മള്‍ ഈ സിനിമയിലൂടെ കൊടുക്കുന്നത്. വർഷങ്ങള്‍ക്കു മുമ്ബ് ഒരുപാട് നായികമാർ എന്‍റെ സിനിമയിലൂടെ വന്നിട്ടുണ്ട്. ഈ അഞ്ച് നായികമാരും കഴിവുള്ളവരാണ്.

എഡിറ്റർ ദീപു, മ്യൂസിക്ക് ഡയറക്ടർ മിഥുൻ, ക്യാമറമാൻ സനു താഹിർ. പിന്നെ ഇവിടെ ഇരിക്കുന്ന ജോണി, ധർമജൻ, രാധിക ശരത് കുമാർ അങ്ങനെ ഒരുപാട് ആളുകള്‍ ഉണ്ട്.

രാധിക ചേച്ചി ഇതില്‍ ശക്തമായ കഥാപാത്രമായാണ് എത്തുന്നത്. ഇവിടെ വന്നിരിക്കുന്ന എല്ലാവരോടും അത്രയധികം നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാവരും സിനിമ വന്ന് കാണണം. ഇത് എന്‍റെയും ഫിയോകിന്‍റെയും ആവശ്യമാണ്.
 ദിലീപ് പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക