Image

മോഹൻലാലിന്റെ നായികയായി വീണ്ടും ശോഭന

Published on 19 April, 2024
മോഹൻലാലിന്റെ നായികയായി വീണ്ടും ശോഭന

ലയാള സിനിമ പ്രക്ഷകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് ശോഭനയും മോഹൻലാലും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങള്‍ എന്നും ഹിറ്റ് ചാർട്ടില്‍ ഇടം പിടിച്ചവയാണ് .

നീണ്ട ഇടവേളയ്‌ക്ക് ശേഷം മോഹൻലാലിന്റെ നായികയായി ശോഭന മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തരുണ്‍ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാലും ശോഭനയും വീണ്ടുമൊന്നിക്കുന്നത്.

" വർഷങ്ങള്‍ക്ക് ശേഷം ഒരു മലയാളം സിനിമ ചെയ്യാൻ പോകുന്ന ആകാംക്ഷയിലാണ് ഞാൻ. തരുണ്‍ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജപുത്രാ രഞ്ജിത്താണ് സിനിമ നിർമിക്കുന്നത് . എന്റെ ഹീറോ ആരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കൻ സാധിക്കുന്നുണ്ടോ? അതേ അത്, ശ്രീ. മോഹൻലാലാണ് . ലാല്‍ജിയുടെ 360ാം ചിത്രമാണ്. ഞങ്ങള്‍ ഒരുമിച്ചുള്ള 56ാമത് സിനിമയും. ഒരുപാട് എക്സൈറ്റ്മെന്റുണ്ട് . സിനിമ നിങ്ങള്‍ക്ക് ഇഷ്ടമാവുമെന്ന് കരുതുന്നു," ശോഭന പറഞ്ഞു.

പത്തനംതിട്ട റാന്നിയിലെ ഒരു ടാക്സി ഡ്രൈവറായാണ് മോഹൻലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്.

15 വർഷങ്ങള്‍ക്കുശേഷമാണ് ശോഭനയും മോഹൻലാലും ഒരുമിച്ചഭിനയിക്കുന്നത്. 2009-ല്‍ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കിയിലാണ് ഇതിനുമുൻപ് ഒന്നിച്ച്‌ അഭിനയിച്ചത്. പക്ഷെ ചിത്രത്തില്‍ മനോജ് കെ ജയനാണ് ശോഭനയുടെ ജോഡി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക