Image

വിദേശവനിതയെ പീഡിപ്പിച്ചെന്ന് പരാതി; തമിഴ്നാട് സ്വദേശി അറസ്റ്റില്‍

Published on 19 April, 2024
വിദേശവനിതയെ പീഡിപ്പിച്ചെന്ന് പരാതി; തമിഴ്നാട് സ്വദേശി അറസ്റ്റില്‍

ടുക്കി: വിനോദ സഞ്ചാരിയായ വിദേശവനിതയെ പീഡിപ്പിച്ച കേസില്‍ കുമിളി പോലീസ് തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു.

കോയമ്ബത്തൂർ സ്വദേശി പ്രേംകുമാറാണ് അറസ്റ്റിലായത്. ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളില്‍വെച്ച്‌ പീഡിപ്പിച്ചെന്നു കാട്ടി ചെക്ക് റിപ്പബ്ലിക്കൻ സ്വദേശിയായ യുവതിയാണ് പീഡനക്കേസില്‍ പൊലീസില്‍ പരാതി നല്‍കിയത്.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇവർ കേരളത്തിലെ പലയിടങ്ങളില്‍ യാത്ര നടത്തിയിരുന്നു. ഇതിനിടെ യുവതിയുടെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ചതായും യുവതി പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ കോയമ്ബത്തൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക