Image

ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ അമേരിക്കയില്‍ പിന്‍വലിക്കണമെന്ന് സെനറ്റര്‍ ഷെറോഡ് ബ്രൗണ്‍ 

Published on 19 April, 2024
ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ അമേരിക്കയില്‍ പിന്‍വലിക്കണമെന്ന് സെനറ്റര്‍ ഷെറോഡ് ബ്രൗണ്‍ 

വാഷിംഗ്ടണ്‍: ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ അമേരിക്കയിലെ വാഹന വ്യവസായ മേഖലയ്ക്ക് ഭീഷണിയാണെന്നും അതുകൊണ്ടുതന്നെ ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നും  സെനറ്റര്‍ ഷെറോഡ് ബ്രൗണ്‍ പ്രസിഡന്റ് ബൈഡനോട് നിര്‍ദേശിച്ചു.  ചൈനീസ് കമ്പനികള്‍ക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന ചൈനീസ് അനുബന്ധ കമ്പനികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

അമേരിക്കന്‍ വാഹന വിപണിയില്‍ നിന്ന് ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ നിരോധിക്കണമെന്ന് ഷെറോഡ് ബ്രൗണ്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ നിന്ന് സ്വമേധയാ പിന്‍വലിക്കുന്നതിന് ഇറക്കുമതി തീരുവയില്‍ വന്‍ വര്‍ധനവ് വരുത്തണമെന്നാണ് മറ്റ് സെനറ്റര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തുന്നത് മുമ്പും ബ്രൗണ്‍ ഉള്‍പ്പെടെയുള്ള സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടുള്ളതാണ്.

എന്നാല്‍, ഇറക്കുമതി തീരുവ ഉയര്‍ത്തിയാല്‍ ഇലക്ട്രിക് വെഹിക്കിള്‍ ടാക്സ് ക്രെഡിറ്റുകള്‍ ലഭിക്കാന്‍ ചൈനീസ് വാഹന നിര്‍മാതാക്കള്‍ മെക്സികോയിലും മറ്റും വെച്ച് നിലവാരമില്ലാത്തതും കുറഞ്ഞ നിരക്കിലുള്ളതുമായി വാഹനങ്ങള്‍ നിര്‍മിക്കുമെന്നും ഇത് കൂടുതല്‍ അപകടത്തിന് വഴിവെക്കുമെന്നുമായിരുന്നു വിദഗ്ധരുടെ വിലയിരുത്തലുകള്‍.

അദ്ദേഹത്തിന്റെ ആവശ്യത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക