Image

കെ.കെ ശൈലജയ്ക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ തെറ്റ്; കെ. സുധാകരൻ

Published on 19 April, 2024
കെ.കെ ശൈലജയ്ക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ തെറ്റ്; കെ. സുധാകരൻ

കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തീർത്തും തെറ്റായ പ്രവണതയെന്ന് കെ.പി.സി.സി പ്രസിഡന്റും കണ്ണൂരിലെ യൂ.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.സുധാകരൻ.

എന്നാല്‍ അത്തരത്തിലൊരു കാര്യം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും സുധാകരൻ പറഞ്ഞു.

വീട്ടിലെത്തി വയോധികരുടെ വോട്ട് രേഖപ്പെടുത്തുന്ന സംവിധാനം സിപിഎം ദുരുപയോഗം ചെയ്യുകയാണെന്ന് കാസർഗോട്ട് സിപിഎം നേതാവ് വയോധികയുടെ വോട്ട് രേഖപ്പെടുത്തിയ സംഭവം മുൻനിർത്തി സുധാകരൻ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 20 ല്‍ 20 സീറ്റും കിട്ടുമെന്ന സർവേഫലങ്ങള്‍ പുറത്തുവന്നതോടെ കള്ളവോട്ട് ചെയ്യാതിരിക്കാൻ കഴിയില്ലെന്ന നിലയിലേക്ക് സിപിഎം എത്തിയിരിക്കുകയാണ്. അതാണ് ഇത്തരത്തില്‍ വയോധികരുടെ വോട്ട് സംവിധാനം ദുരുപയോഗം ചെയ്യാൻ സിപിഎം മുതിരുന്നതിന് പിന്നില്‍. കാസർഗോട്ടെ കള്ളവോട്ട് സംഭവത്തില്‍ യുഡിഎഫ് പരാതി നല്‍കുമെന്നും സുധാകരൻ വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക