Image

ഗിഫ്ട് കാർഡ് ഡ്രയിനിങ്: പുതിയ തട്ടിപ്പിൽ രണ്ടു പേര് അറസ്റ്റിലായി

ഏബ്രഹാം തോമസ്       Published on 20 April, 2024
ഗിഫ്ട് കാർഡ് ഡ്രയിനിങ്: പുതിയ തട്ടിപ്പിൽ രണ്ടു പേര് അറസ്റ്റിലായി

പ്ലേനോ, ടെക്സാസ്: പുതിയ ഒരു തട്ടിപ്പ് പൊലീസ് അനാവരണം ചെയ്തു. വിവിധ സ്റ്റോറുകളുടെ ഗിഫ്ട് കാർഡുകൾ മോഷ്ടിച്ച് പണം അപഹരിക്കുകയാണ് തട്ടിപ്പ് നടത്തുന്നവർ ചെയ്യ്യുന്നതു.
ആപ്പിൾ, സെഫോറ, ആമസോൺ, ഫുട്‍ലോക്കർ എന്നീ കമ്പനികളുടെ 4100 ഗിഫ്ട് കാർഡുകളിൽ നിന്ന് 65000 ഓളം  ഡോളർ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്സസിനു  പുറത്തേക്കും വ്യാപിച്ചിരിക്കാവുന്ന ഈ തട്ടിപ്പിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാം എന്ന് പൊലീസ്  പറഞ്ഞൂ.  

പ്ലാനോയുടെ ഫോർജ്‌രി യൂണിറ്റ് യു എസ് സീക്രെട് സർവീസും  കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റും ചേർന്ന്  ഡാലസ്-ഫോട്ടുവർത്തു പ്രദേശുത്തുള്ള എച് ഇ ബി, വാൾമാർട്, ടോം തംബ്- ആൽബർട്‌സൺസ്, വാൽഗ്രീൻസ്, സി വി എസ് തുടങ്ങിയ സ്റ്റോറുകളിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.
പൊലീസ് വക്താവായ ജെന്നിഫർ ചാപ്മാൻ, ഓഫീസർമാർരണ്ടു പേർ ഈ ഗിഫ്ട് കാർഡുകൾ വിവിധ നഗരങ്ങളിലെ      
സ്റ്റോറുകളിൽ ഷെല്ഫുകളിൽ നിറക്കുവാൻ ശ്രമിക്കുന്നത് കണ്ടതായി പറഞ്ഞു. 

ഒരു ക്രിമിനൽ ഉപകരണം നിയമവിരുദ്ധമായി ഉപയോഗിച്ചതിന് 42  വയസുള്ള ഒരു സ്ത്രീയെയും 33  കാരനായ ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി ചാപ്മാൻ പറഞ്ഞു.

ഒരു ഉപഭോക്‌താവ്‌ ഒരു ഗിഫ്ട് കാർഡ് തിരഞ്ഞെടുത്തു് അതിൽ പണം നിറക്കുമ്പോൾ തട്ടിപ്പുകാർക്ക് ഓൺലൈനിൽ അതുമായി ബന്ധപ്പെടാനും അതിൽ നിറച്ച പണം മോഷ്ടിക്കുവാനും  കഴിയുന്നു. ഫെഡറൽ അധികൃതർ ഗിഫ്ട് കാർഡുകളിൽ സംഭവിക്കുന്ന വർധിക്കുന്ന തട്ടിപ്പുകളെ കുറിച്ച് പൊതു ജനങ്ങളെ ബോധവാന്മാരാക്കാൻ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ഒഴിവു ദിനങ്ങളിൽ അമേരിക്കക്കാർ ഗിഫ്ട് കാർഡ്‌കൾ വാങ്ങാൻ 30  ബില്യൺ ഡോളർ ചെലവഴിച്ചു എന്നാണ് കണക്ക്.

പ്രൊ പബ്ലിക്ക എന്ന സ്ഥാപനം ഫെഡറൽ അധികാരികൾ ഗിഫ്ട് കാർഡ് തട്ടിപ്പ് ക്രൈം റിങ്ങിൽ ചൈനീസ് ഓർഗനൈസ്ഡ് ശ്രമങ്ങളെ കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്ന് അറിയിക്കുന്നു. കൺസ്യൂമർ അലെർട്ടുകൾ വഴി സംസ്ഥാനങ്ങൾ ഇത്തരം തട്ടിപ്പുകൾ കുറക്കുവാൻ ശ്രമിക്കുന്നുണ്ട്. കാർഡ് ഡ്രയിനിങ് എന്ന പേരിലാണ് ഈ തട്ടിപ്പുകൾ അറിയപ്പെടുന്നത്.
തട്ടിപ്പുകൾക്ക് വിധേയരാകാതിരിക്കുവാൻ ഒരു  ഗിഫ്ട് കാർഡ് വാങ്ങുമ്പോൾ അസാധാരണമായി എന്തെങ്കിലും കാണുന്നുണ്ടെങ്കിൽ വിവരം ഉടനെ തന്നെ സ്റ്റാഫിനെ അറിയിക്കുക.വാങ്ങിയതിന് തെളിവായി രസീത് സൂക്ഷിക്കുക.
കാർഡ് ഡ്രയിനിങ്ങിനു വിധേയരായാൽ ഉടനെ തന്നെ റീറ്റെയ്ൽ സ്ഥാപനത്തിനെ അറിയിക്കുക.

ഒരു പ്രീപെയ്ഡ് കാർഡ് ആണെങ്കിൽ കാർഡിന്റെ പിന് വശത്തു കൊടുത്തിട്ടുള്ള പ്രൊവൈഡറിനെ ബന്ധപ്പെടുകയും ശേഷിക്കുന്ന ബാലൻസ് തിരികെ വാങ്ങാൻ ശ്രമിക്കുകയും ചെയ്യുക.
ഒരു പരാതി നിയമ എൻഫോഴ്‌സ്‌മെന്റ് ഏജൻസിക്കും ഫെഡറൽ ട്രേഡ് കമ്മീഷനും നൽകുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക