Image

'അമേരിക്കൻ ഗായിക മാൻഡിസ മരിച്ച നിലയില്‍

Published on 20 April, 2024
'അമേരിക്കൻ   ഗായിക മാൻഡിസ  മരിച്ച നിലയില്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രശസ്ത ഗായിക മാൻഡിസയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 47 വയസായിരുന്നു.

ടെന്നസിയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേരിക്കൻ ഐഡല്‍ മത്സരാർത്ഥിയും ഗ്രാമി പുരസ്‌കാര ജേതാവുമാണ് മാൻഡിസ. മരണകാരണം വ്യക്തമല്ല.

ലോകമെമ്ബാടുമുള്ള ആളുകളുടെ വെല്ലുവിളി നിറഞ്ഞ ജീവിതത്തിന്റെയും സത്യത്തിന്റെയും ഉറച്ച ശബ്ദമായിരുന്നു മാൻഡിസ. മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2006-ലെ 'അമേരിക്കൻ ഐഡല്‍' എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് മാൻഡിസ സംഗീത ലോകത്ത് തുടക്കം കുറിച്ചത്. തുടർന്ന് തന്റെ സംഗീതത്തിലൂടെ പ്രശസ്തി നേടാൻ ഈ ഗായികയ്‌ക്ക് സാധിച്ചു. 2007-ല്‍ പുറത്തിറങ്ങിയ 'ട്രൂ ബ്യൂട്ടി' എന്ന ആല്‍ബത്തിലൂടെയാണ് മാൻഡിസയ്‌ക്ക് പ്രേക്ഷകശ്രദ്ധ ലഭിക്കാൻ തുടങ്ങിയത്.

ഫ്രീഡം, ഇറ്റ്സ് ക്രിസ്മസ്, വാട്ട് ഇഫ് വി വെയർ റിയല്‍, ഔട്ട് ഓഫ് ദ ഡാർക്ക്, ഓവർകമർ തുടങ്ങിയ ആല്‍ബങ്ങളാണ് മാൻഡിസയുടെ ഏറ്റവും മികച്ച പ്രോജക്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക