Image

ഫോമ സെന്‍ട്രല്‍ റീജിയന്‍ കലാമേള രജിസ്‌ട്രേഷന്റെ അവസാനദിവസം ഏപ്രില്‍ 28-ന്

ജോഷി വള്ളിക്കളം Published on 22 April, 2024
ഫോമ സെന്‍ട്രല്‍ റീജിയന്‍ കലാമേള രജിസ്‌ട്രേഷന്റെ അവസാനദിവസം ഏപ്രില്‍ 28-ന്

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കലാമേളയുടെ രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന ദിവസം ഏപ്രില്‍ 28നാണെന്ന് സംഘാടകര്‍ അറിയിച്ചു. ഡെസ്പ്ലയിന്‍സിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് മെയ്-4 ശനിയാഴ്ച വിവിധ സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്.

പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളിലായി വിവിധയിനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നുണ്ട്. വ്യക്തിഗതയിനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന പെണ്‍കുട്ടിക്ക് കലാതിലകവും ആണ്‍കുട്ടിക്ക് കലാപ്രതിഭയും ഓരോ വിഭാഗത്തിലും ഏറ്റവും കൂടിയ പോയിന്റ് നേടുന്ന കുട്ടികള്‍ക്ക് റൈസിംഗ് സ്റ്റാര്‍ അവാര്‍ഡും ക്യാഷ് അവാര്‍ഡുകളോടെ നല്‍കുന്നതാണ്. കൂടാതെ വ്യക്തിഗതയിനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് പുന്റാ കാനായില്‍ വച്ച് ആഗസ്റ്റ് മാസം നടക്കുന്ന ഫോമാ നാഷ്ണല്‍ കണ്‍വന്‍ഷനിലെ യൂത്ത്‌ഫെസ്റ്റിവലിലും മത്സരിക്കാവുന്നതാണ്.

മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനുള്ള കുട്ടികളെ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ആര്‍.വി.പി. ടോമി എടത്തുല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ലിങ്കിനുമായി 
ജന.കോര്‍ഡിനേറ്റര്‍ ജൂബി വള്ളിക്കളം-312 685 5829
കോര്‍ഡിനേറ്റേഴ്‌സ് ആഷാ മാത്യൂ-612 986 2663
ഡോ.സ്വര്‍ണ്ണം ചിറമേല്‍-630 244 2068
ലിന്റാ ജോളിസ്-224 432 7602
ശ്രീജയ നിഷാന്ത്-847 769 1672



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക